കൊച്ചി: മലയാള സിനിമയുമായി ബന്ധപ്പെട്ട് വിദേശത്തുള്‍പ്പെടെ പണമിടപാടുകള്‍ നടക്കുന്നുണ്ടോയെന്നും കള്ളപ്പണം വിനിയോഗിക്കുന്നുണ്ടോ എന്നും ഇഡിയും ആദായനികുതി വകുപ്പും പരിശോധിക്കുന്നു. നിര്‍മാതാക്കള്‍ കൂടിയായ ചില അഭിനേതാക്കളുടെ അടക്കം ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ദേശവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിദേശമൂലധം മലയാള സിനിമയില്‍ എത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
കോവിഡിനുശേഷം വന്‍തുക പ്രതിഫലം വാങ്ങി ഒടിടി പഌറ്റ്ഫോമുകള്ക്ക് സിനിമ നല്കിയ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. ഏതാനും നിര്‍മാതാക്കളില്‍നിന്ന് വരുമാനം സംബന്ധിച്ച രേഖകളും വിശദീകരണവും തേടി. ആദായ നികുതിയുമായി ബന്ധപ്പെട്ട കണക്കുകളും പരിശോധിച്ചു. ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. നികുതിവെട്ടിപ്പ് കണ്ടെത്തിയാല്‍ ആ തുകയും പിഴയുമടച്ച് നടപടിയില്‍ നിന്ന് ഒഴിവാകാം.
ചില നടന്മാരും നിര്‍മാതാക്കളും വിദേശത്ത് പണമിടപാട് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നത്. കള്ളപ്പണമോ വിദേശപണമോ സിനിമാ നിര്‍മാണത്തിന് വിനിയോഗിക്കുന്നുണ്ടോ എന്നാണ് പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: