ന്യൂദല്‍ഹി : മഹാരാഷ്ട്രയില്‍ ശിവസേനയിലെ തര്‍ക്കം വിശ്വാസ വോട്ടെടുപ്പിന് കാരണമാകാന്‍ പാടില്ലായിരുന്നു. വിശ്വാസ വോട്ടെടുപ്പിനെ നേരിടാനാകാതെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെയ്ക്കുകയായിരുന്നു. അതിനാല്‍ ഏക്നാഥ് ഷിന്‍ഡേ സര്‍ക്കാരിന്റെ രൂപീകരണം നിയമപരം. ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീകോടതിയുടെ ഈ പരാമര്‍ശം.
വിശ്വാസ വോട്ടെടുപ്പ് നേരിടാതെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചത്. വിശ്വാസ വോട്ട് തേടാത്തതിനാല്‍ സര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം അംഗീകരിക്കാനാവില്ല. ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തെ ഗവര്‍ണര്‍ പിന്തുണച്ചത് ന്യായീകരിക്കാവുന്നതാണ്.
എന്നാല്‍ ഉള്‍പാര്‍ട്ടി പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ഭരണഘടനപരം അല്ലെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി. വിശ്വാസ വോട്ടിന് നിര്‍ദേശം നല്‍കാനുള്ള ഒരു വസ്തുതകളും ഗവര്‍ണറുടെ പക്കല്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് വിശ്വാസ വോട്ടെടുപ്പിലൂടെയല്ല എന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിലെ ഗോഗവാലെയെ വിപ്പായി നിയമിച്ച സ്പീക്കറുടെ നടപടിയും തെറ്റാണ്. രാഷ്ട്രീയ പാര്‍ട്ടിയാണ് വിപ്പിനെ നിയമിക്കേണ്ടത്. ഷിന്‍ഡെ ഉള്‍പ്പടെ 16 എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കര്‍ ആണെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: