കൊച്ചി: നിര്‍മാതാവില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങി നടന് ആന്റണി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചുവെന്ന സംവിധായകന് ജൂഡ് ആന്റണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി താരം. വ്യക്തിപരമായ വിഷയങ്ങളില്‍ തന്നെ എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും, എന്നാല്‍, കുടുംബത്തെ കൂടി ഉള്‍പ്പെടുത്തി പറയുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് പെപ്പെ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആന്റണി വര്‍ഗീസ് 10 ലക്ഷം വാങ്ങി സിനിമയില്‍ നിന്നും പിന്മാറി ആ തുക കൊണ്ട് സഹോദരിയുടെ കല്യാണം നടത്തി എന്ന ജൂഡ് ആന്റണിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ആന്റണി വര്‍ഗീസ്.
തന്റെ ഭാഗത്തു ന്യായമുളളതുകൊണ്ടാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും, എന്നാല്‍, അനിയത്തിയുടെ കല്യാണം മറ്റൊരാളെ പറ്റിച്ച് വാങ്ങിയ പണം കൊണ്ടാണ് നടത്തിയതെന്ന പരാമര്‍ശം മോശമാണെന്നും പെപ്പെ പറയുന്നു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു. അവര്‍ക്കു പുറത്തിറങ്ങാന്‍ നാണക്കേടായെന്നും താരം പറഞ്ഞു. വാങ്ങിയ പണം തിരികെ നല്കി എന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ് നിരത്തി ആന്റണി വാദിച്ചു. അനുജത്തിയുടെ വിവാഹത്തിനും പണം തിരിച്ചു കൊടുത്തതും തമ്മില്‍ ഒരു വര്‍ഷത്തോളം ഇടവേളയുണ്ട്. അത് കഴിഞ്ഞാണ് അനിയത്തിയുടെ വിവാഹം നടന്നത്. സംഭവം നടന്നു മൂന്നു വര്‍ഷം കഴിഞ്ഞാണ് ഈ പ്രതികരണം ഉണ്ടാവുന്നത് എന്ന് ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്നെപ്പറ്റി ജൂഡ് ചേട്ടന് എന്തുവേണമെങ്കിലും പറയാം, അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് രണ്ട് ദിവസം ഞാന്‍ മിണ്ടാതിരുന്നത്. സോഷ്യല്‍മീഡിയയില്‍ കയറി കുരച്ച് വെറുതെ ഒരു പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്. പെങ്ങളെ അപമാനിച്ചതില്‍ അമ്മ കേസു കൊടുത്തിട്ടുണ്ടെന്നും നടന് പറഞ്ഞു. സ്വന്തം പെങ്ങളെ അപമാനിക്കുന്നത് നോക്കിനില്ക്കാന് നിങ്ങള്‍ക്ക് ആവുമോയെന്നും നടന് ചോദിച്ചു. സഹോദരീ ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നടന്റെ വാര്‍ത്താ സമ്മേളനം. വ്യക്തിപരമായ വിഷയങ്ങളില്‍ തന്നെ എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും, എന്നാല്‍, കുടുംബത്തെ കൂടി ഉള്‍പ്പെടുത്തി പറയുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും പെപ്പെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: