തിരുവനന്തപുരം: സംവിധായകനും നടനുമായി ജൂഡ് ആന്റണി ജോണും നടന് ആന്റണി പെപ്പയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. പണംവാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയെന്ന് സംവിധായകന് ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ നടന് ആന്റണി വര്‍ഗീസ് പെപ്പെ. ഇന്നു ഉച്ചയ്ക്ക് മുന്‍പ് നടന് മാധ്യമങ്ങളെ കാണും. പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചെന്നും ഇതില്‍ വിഷമിച്ച നിര്‍മാതാവ് കരഞ്ഞെന്നും നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ് ആരോപിച്ചിരുന്നു.
മലയാള സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ രണ്ടു നടന്മാര് ആണ് ശ്രീനാഥ് ഭാസിയും, ഷെയിന്‍ നിഗവും, എന്നാല്‍ ഇതിലും വലിയ പ്രശ്നക്കാരന്‍ മലയാള സിനിമയില്‍ ഉണ്ടെന്നാണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി വെളിപ്പെടുത്തിയത്. ഈ രണ്ടു നായകന്മാരെക്കാള് കൂടുതല്‍ പ്രശ്നക്കാരന്‍ ആണ് ആന്റണി പെപ്പെ. എന്നാല്‍ ഈ കാര്യം പലര്‍ക്കും അറിയില്ല ജൂഡ് ആന്റണി പറയുന്നു. അവന് കാരണം എനിക്ക് ഒരുപാടു വിഷമം ഉണ്ടായിട്ടുണ്ട്, ഞാന്‍ ഇതുവരെയും ഈ കാര്യങ്ങള്‍ പുറത്തുവിട്ടട്ടില്ല, ആരും ഒരിക്കലും വന്ന വഴി മറക്കാതിരിക്കുക അതാണ് ആദ്യം വേണ്ടത് ജൂഡ് പറയുന്നു. ശ്രീനാഥും, ഷെയ്നും ലഹരി മരുന്നിന്റെ അടിമ ആണെന്നല്ലിയോ ,എന്നാല്‍ ഇതൊന്നുമില്ലാതെ പച്ചക്ക് ഒരു മനുഷ്യന് ഉണ്ട്, അയാള്‍ നല്ലവനെ പോലെയാണ് അഭിനയിക്കുന്നത് അതാണ് ആന്റണി പെപ്പെ. ഞാന്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു, കൈയില്‍ കാശ് ഉണ്ടായിട്ടല്ല, എന്റെ പടം പ്രൊഡ്യൂസ് ചെയ്യാന്‍ വന്ന ആളിനോട് പെപ്പ് പത്തുലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി , എന്നിട്ട് അവന്റെ പെങ്ങളുടെ വിവാഹം നടത്തി. എന്നിട്ട് അതിനു ശേഷം അവന് ആ സിനിമയില്‍ നിന്നും പിന്മാറി.
പിന്നീട് എന്റെ അസ്സോസിയേറ്റ് ആയിരുന്നു ആ സിനിമ ചെയ്യ്തത്. അന്ന് ഞാന്‍ അവനൊരു ചീത്തപ്പേര് ആകാതിരിക്കാന്‍ വേണ്ടിയാണ് മിണ്ടാതിരുന്നത്. കഞ്ചാവും, ലഹരിയും ഒന്നുമല്ല പ്രശ്നം പക്ഷെ മനുഷ്യനെ മനുഷ്യത്വം എന്നത് വലുതാണ്. പെപ്പെ എന്നോട് കാണിച്ച ഒരു വൃത്തികേടും ഞാന്‍ ഇതുവരെയും ആരോടും പറഞ്ഞിട്ടില്ല, എന്റെ അടുത്ത് വന്നു ആ പ്രൊഡ്യൂസര്‍ പലപ്പോഴും കരഞ്ഞിട്ടുണ്ട് അതുപോലെ അയാളുടെ ഭാര്യയും. ആ സിനിമയില്‍ അവന് അഭിനയിക്കാതെ ആരവം എന്ന ചിത്രത്തില്‍ പോയി അഭിനയിച്ചു. ആര്‍ഡിഎക്സ് സംവിധാനം ചെയ്യ്ത സംവിധായകന്റെ ആദ്യ ചിത്രവുമാണ് ആരവം. സിനിമ മേഖലയില്‍ ഒരു മര്യാദ ആരായാലും കാണിക്കണം. ആന്റണി പെപ്പെ ഉഡായിപ്പിന്റെ ഉസ്താദ് ആണെന്നും ജൂഡ് ആന്റണി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: