അമൃത്സര്‍ : സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേര് അറസ്റ്റില്‍. ബുധനാഴ്ച രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടന ശേഷി കുറഞ്ഞ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തായി നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്.
അര്‍ധരാത്രി 12.30ഓടെയാണ് സ്ഫോടനം നടന്നത്. സ്ഫോടന സ്ഥലത്തുനിന്ന് ലഘുലേഖകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാല്‍ തനിക്കൊരു സംഘടനകളുമായും ബന്ധമില്ല. ചില ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും മുഖ്യപ്രതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇയാളില്‍ നിന്നും മയക്കുമരുന്ന് ഇഞ്ചക്ഷനുകളും കണ്ടെടുത്തിട്ടുണ്ട്.
മുമ്പ് മെയ് ആറിനും എട്ടിനുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനങ്ങള്‍ ആവര്‍ത്തിച്ചതോടെ സുവര്‍ണ ക്ഷേത്രത്തിന്റെ സുരക്ഷ കര്‍ശ്ശനമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: