കൊട്ടാരക്കര : കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ എക്സീപീരിയന്‍സില്ലാത്തതിനാല്‍ ഡോക്ടര്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി യുവമോർച്ച അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ. ആരോഗ്യമന്ത്രി കേരളത്തിന് നാണക്കേടാണെന്നും വീണാ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.
“ഡോക്ടർമാർക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടറുടെ എക്‌സ്പീരിയൻസിനെക്കുറിച്ച് പറയുന്ന ആരോഗ്യ മന്ത്രിയെയാണ് കേരളം കണ്ടത്. കേരളത്തിന് ഈ ആരോഗ്യമന്ത്രി നാണക്കേടാണ്. മന്ത്രി വീണാ ജോർജ് മുമ്പ് നടത്തിയ മാദ്ധ്യമ പ്രവർത്തനത്തിന്റെ പരിചയം പോലും അവർക്ക് ഉപകാരപെടുന്നില്ല. എത്രയും പെട്ടെന്ന് വീണാ ജോർജിനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കം. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരിൽ ഇങ്ങനെ ചിലരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രി മലയാളികളുടെ സഹന ശേഷിയെ വെല്ലുവിളിക്കുകയാണ്.”- പ്രഫുൽ കൃഷ്ണൻ വ്യക്തമാക്കി. ……
ഇന്ന് പുലർച്ചെയായിരുന്നു ഡീ അഡിക്ഷൻ സെന്‍ററിൽ നിന്ന് പൊലീസ് പരിശോധനകള്‍ക്കായി എത്തിച്ച യുവാവ് പരിശോധിച്ചുകൊണ്ടിരുന്ന യുവ വനിതാ ഡോക്ടറെ പൊലീസുകാര്‍ നോക്കിനില്‍ക്കെ കുത്തിക്കൊന്നത്. കോട്ടയം സ്വദേശിനി 23 കാരിയായ ഡോക്ടർ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: