മാനന്തവാടി: തിരുനെല്ലിയിലെ വനവാസി യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പോലീസ് ഇടപെടല്‍ ദുരൂഹമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ. മാനന്തവാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധുക്കള്‍ അറിയാതെ ആശുപത്രിയില്‍ നിന്ന് യുവതിയെ തെളിവെടുപ്പിന് കൊണ്ടുപോയ പോലീസ് നടപടി സംശയാസ്പദമാണ്. അഞ്ചുദിവസം മുമ്പ് പീഡനത്തിനിരയായ യുവതി ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നുമാണ് യുവതിയെ ഡിസ്ചാര്‍ജ് ചെയ്ത് പോലീസ് കൂട്ടിക്കൊണ്ട് പോയത്. ഇരയുടെ മൊഴിമാറ്റാന്‍ പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും പ്രഫുല്‍ കൃഷ്ണ ആരോപിച്ചു. സിപിഎം പ്രാദേശിക നേതാവാണ് പ്രതി എന്നാണ് പ്രഥമിക കണ്ടെത്തെല്‍ അതുകൊണ്ട് തന്നെയാണ് കേസ് അട്ടിമറിക്കാന്‍ പോലീസ് മുന്‍കൈ എടുക്കുന്നതെന്നും പ്രഫുല്‍ കൃഷ്ണ പറഞ്ഞു.
സംഭവത്തില്‍ കേന്ദ്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മിഷനെ സമീപിക്കുമെന്ന് എസ്ടി സംസ്ഥാന പ്രസിഡന്റ് മുകുന്ദന് പള്ളിയറയും വ്യക്തമാക്കി. കേസില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രി കവാടത്തില്‍ പ്രതിഷേധിച്ചു. ബിജെപി വയനാട് ജില്ലാ അധ്യക്ഷന്‍ കെ.പി. മധു, ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, സി.എ. ബാബു, കെ. ശരത് എന്നിവരും പ്രഫുല്‍ കൃഷ്ണക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: