കോഴിക്കോട്: ജില്ലയില്‍ ലഹരിവേട്ട തുടരുന്നു. കോഴിക്കോട് നഗര പരിധിയില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി കടുക്ക ഷനോജ്(37) ആണ് പിടിലായത്.
ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇന്‍സ്പെക്ടര്‍ ബൈജു. കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചത്. പ്രതിയില്‍നിന്ന് 4.047ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷനോജ്. ബെംഗളൂരുവിലെ ആഫ്രിക്കന്‍ കോളനിയില്‍നിന്ന് ഗ്രാമിന് 500 രൂപയ്ക്ക് കൊണ്ടുവരുന്ന എംഡിഎംഎ കോഴിക്കോട് 2000 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് വില്‍പ്പന തടയുന്നതിനായി ജില്ലാ പോലീസ് മേധാവി രാജ്പാല് മീണയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ച് വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: