ന്യൂദല്‍ഹി: ‘ദ കശ്മീര്‍ ഫയല്‍’സിനെ അപകീര്‍ത്തിപ്പെടുത്തിയതിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചിത്രത്തിന്റെ സംവിധായകന് വിവേക് രഞ്ജന്‍ അഗ്നിഹോത്രി.
‘ദ കേരളാ സ്റ്റോറി’യുടെ പ്രദര്‍ശനം നിരോധിച്ച് കൊണ്ട് തിങ്കളാഴ്ച ഉത്തരവിട്ട മമത സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാന്‍ വേണ്ടി നിര്‍മ്മിച്ച സിനിമയാണെന്ന് കാശ്മീര്‍ ഫയല്‍സ് എന്നും വിമര്‍ശിച്ചു. നടിയും ഭാര്യയുമായ പല്ലവി ജോഷി, നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ എന്നിവര കക്ഷി ചേത്താണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് അഗ്നിഹോത്രി ട്വീറ്റില്‍ വ്യക്തമാക്കി.
അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച കശ്മീര്‍ ഫയല്‍സ്, തീവ്രവാദികളാല്‍ കൊല്ലപ്പെട്ട കശ്മീരി ഹിന്ദുക്കളുടെ ജീവിതവും പലായനവുമാണ് പ്രതിപാദിക്കുന്നത്. അനുപം ഖേര്‍, ദര്ശന് കുമാര്‍, മിഥുന് ചക്രവര്‍ത്തി, പല്ലവി ജോഷി എന്നിവരെ അഭിനയിച്ച ഈ ചിത്രം ശ്കതമായ എത്തിര്പ്പുകളാണ് നേരിട്ടത്. ഈ വര്‍ഷത്തെ ഏറ്റവും വാണിജ്യപരമായി വിജയിച്ച ഹിന്ദി ചിത്രങ്ങളില്‍ ഒന്നാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: