തിരുവനന്തപുരം: കേരള പൊലീസിനു നേരേ വീണ്ടും മാങ്ങാ മോഷണ ആരോപണം. തിരുവനന്തപുരം പോത്തന്‍കോടാണ് പുതിയ സംഭവം. അഞ്ചു കിലോ മാമ്പഴം വാങ്ങിയ പോലീസുകാരന് പണം നല്‍കാതെ മുങ്ങിയെന്നാണ് പരാതി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പോത്തന്‍കോട് സിഐയ്ക്കും നല്‍കാനെന്ന് പറഞ്ഞാണ് പോലീസുകാരന് മാങ്ങ വാങ്ങിയത്. ഒരു കിലോ മാങ്ങയ്ക്ക് 160 രൂപയായിരുന്നു വില.
ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി പണം നല്‍കുമെന്ന് പറഞ്ഞായിരുന്നു രണ്ട് കവറില്‍ മാങ്ങയുമായി പോയത്. പോത്തന്‍കോട് സിഐയും എസ്ഐയും കടയില്‍ സ്ഥിരമായി വരുന്നതിനാല്‍ കടക്കാരന് സംശയവും തോന്നിയില്ല. ഒരു മാസമായിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം കടയിലെത്തിയ സിഐയോട് കടയുടമ വിവരം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.
വില്പനക്കാരന്റെ പരാതിയില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പരാതിക്കാരന് പോലീസുകാരനെ തിരിച്ചറിഞ്ഞു. വിശദമായ അന്വേഷണത്തിനു ശേഷം നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് പോലീസ്. കഴിഞ്ഞ വര്‍ഷം ഇടുക്കി എ ആര് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ പി വി ഷിഹാബിന്റെ മാങ്ങാ മോഷണം പൊലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പിന്നീട് സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: