തിരുവനന്തപുരം : യുണൈറ്റഡ് നേഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പ്രസിഡന്റ് ജാസ്മിന് ഷായ്ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപപത്രം സമര്‍പ്പിച്ചു. സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടി പിരിച്ചതില്‍ നിന്നും 1.80 കോടി രൂപ തട്ടിച്ചതായാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
സ്വകാര്യ സ്ഥാപനത്തിലെ നേഴ്സുമാരില്‍ നിന്ന് സംഘടനയ്ക്കായുള്ള നിയമ പോരാട്ടങ്ങള്‍ക്കെന്ന പേരില്‍ പിരിച്ചെടുത്ത പണം ജാസ്മിന് ഷാ അടക്കമുള്ള ഭാരവാഹികള്‍ ഫ്ളാറ്റ്, കാര്‍ എന്നിവ വാങ്ങാനായി വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം. ജാസ്മിന് ഷായുടെ ഭാര്യയുടെ പേരിലാണ് ഫ്ളാറ്റും കാറും വാങ്ങിയത്. 3 കോടി രൂപ ഇത്തരത്തില്‍ വകമാറ്റിയെന്നാണ് പരാതി. എന്നാല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ 1.8 കോടിയുടെ വെട്ടിപ്പാണ് കണ്ടെത്താനായത്.
ആശുപത്രി വാങ്ങാനെന്ന പേരിലും പണപ്പിരിവ് നടത്തിയതും സംഘടനാ ഭാരവാഹികള്‍ കൈക്കലാക്കി. ക്രമക്കേട് കണ്ടെത്താതിരിക്കാന്‍ ഓഫീസ് രേഖകളില്‍ കൃത്രിമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ജാസ്മിന് ഷാ അടക്കം ആറ് പേര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസെടുത്തത് അഞ്ചു വര്ഷത്തിനുശേഷമാണിപ്പോള് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: