തിരുവനന്തപുരം:റിലീസിനെത്തി മൂന്ന് ദിവസങ്ങൾ കൊണ്ട് ഇന്ത്യയിലാകെ കേരള സ്റ്റോറീസ് എന്ന ചിത്രം വാരിക്കൂട്ടിയത് 36.50 കോടി രൂപ.
വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ വെള്ളി, ശനി എന്നീ രണ്ട് ദിവസത്തെ ഇന്ത്യയ്ക്കകത്തെ കളക്ഷൻ ഏകദേശം 20 കോടി രൂപയാണ്. ഞായറാഴ്ച മാത്രം ചിത്രം നേടിയത് ഏകദേശം 16.50 കോടി രൂപയാണ്. ഹിന്ദിയിൽ മാത്രം ചിത്രം 52.92 ശതമാനം കളക്ഷൻ നേടി.
സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ആദാ ശർമയാണ് നായിക.വിപുൽ ഷാ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു മലയാളി ഹിന്ദു പെണ്‍കുട്ടി ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലാകുന്നു. അയാളുടെ ആശയങ്ങളാല്‍ ആകൃഷ്ടയായ പെണ്‍കുട്ടി പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയയാകുന്നു. ഒടുവില്‍ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിപ്പെടുന്നു. പിന്നീട് അവള് അനുഭവിക്കുന്ന യാതനകള്‍ കേരള സ്റ്റോറി തുറന്നുകാണിക്കുന്നു.
“ചിലർ ഈ സിനിമയെ പ്രചരണ സിനിമയെന്ന് പറയുന്നു. എന്നാൽ ഐഎസ് ഭീകരതയ്ക്ക് ഇരയായവരെയും അവരുടെ മാതാപിതാക്കളെയും കണ്ട്, അവരുടെ അനുഭവങ്ങൾ അറിഞ്ഞ് കഴിഞ്ഞാൽ ഈ തെറ്റിദ്ധാരണ മാറും. അവരുടെ സാക്ഷ്യപ്പെടുത്തലുകൾ കണ്ടിട്ടും കേട്ടിട്ടുമാണ് ഇതിനെ ചിലർ എതിർക്കുന്നത്”-ആദാ ശർമ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: