ഡോ.ദേവദാസ് മേനോന്‍/
ഡോ.സുകുമാര്‍ കാനഡ
യമദേവന്‍ ചിന്താമഗ്‌നനായി കാണപ്പെട്ടു. ‘ശരിയാണ്. ആത്മസാക്ഷാത്ക്കാരത്തിലേയ്‌ക്ക് നയിക്കപ്പെട്ടുവെങ്കിലും ഞാനും ചിലപ്പോള്‍ അജ്ഞതയുടെ പിടിയില്‍പ്പെട്ട് ഉഴലാറുണ്ട്. ഈശ്വരസൃഷ്ടികളില്‍ സഹജമായുള്ള ആവരണശക്തി നമ്മെ അത്ഭുതസ്തബ്ധരാക്കും. അതില്‍ ആമഗ്നനായി സ്വയംമറന്ന ്പരിമിതമായ അഹവുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. പണ്ടൊക്കെ ഇങ്ങനെ സംഭവിക്കുമ്പോള്‍ ആത്മാന്വേഷണ സാധനയ്‌ക്ക് പുറമേ ഈശ്വരനില്‍ പൂര്‍ണമായി സ്വയം സമര്‍പ്പിക്കുന്നത് എനിക്കേറെ സഹായകരമായി. ഈശ്വരന്‍ എന്ന് പറയുമ്പോള്‍ അത് പരമേശ്വരന്റെ മറ്റൊരു നാമമത്രേ. അത് ഉള്ളുണര്‍വ്വിന്റെ, അനന്താവബോധത്തിന്റെ, പ്രകടമായ നിതാന്തസാന്നിദ്ധ്യം തന്നെയാണ്. സാംസാരികമായ യാതൊരാഗ്രഹവും കൂടാതെ ഈശ്വരനിലുള്ള സമ്പൂര്‍ണ സമര്‍പ്പണം ചെയ്യുമ്പോള്‍ ആത്മസാക്ഷാത്ക്കാര നിറവില്‍ നിതാന്തമായി നിലകൊള്ളാനുള്ള ദിവ്യകൃപ സാധകനെ വലയംചെയ്യുന്നു. നിരന്തരവും സാന്ദ്രവുമായി പ്രയത്‌നം ചെയ്ത് ആത്മസാക്ഷാത്ക്കാരത്തിന്റെ പാതയില്‍ മുന്നേറുമ്പോള്‍ ആത്മസ്വരൂപം അതിന്റെ പൂര്‍ണനിറവോടെ സാധകനില്‍ സ്വയം അവതീര്‍ണമാവുന്നു. ഇതിനെക്കുറിച്ച് ബുദ്ധിപരമായി അറിയുന്നതുകൊണ്ട് മാത്രം കാര്യമില്ല. കാരണം മേധാശക്തി പ്രകടിപ്പിക്കുന്നത്, സൂര്യന്റെ പ്രോജ്വലപ്രഭയില്‍ ചന്ദ്രപ്രകാശമെന്നപോലെ, അനന്താവബോധത്തിന്റെ പ്രതിഫലനാത്മകമായ പ്രകാശം മാത്രമാണ്. സാധകനില്‍ പരമമായജ്ഞാനപ്രകാരം സുദൃഢീകരിച്ചാല്‍ പിന്നെ അതിന്മാറ്റമില്ല. അജ്ഞാനത്തില്‍നിന്നുമുള്ള ശാശ്വതമുക്തിയാണത്.’
പ്രപഞ്ചമെന്ന പ്രത്യക്ഷലോകത്തിന്റെ മാസ്മരികതയെപ്പറ്റി എന്നില്‍ ചിന്തകളുയര്‍ന്നു. ആത്മാവും, ദേഹേന്ദ്രിയ മനഃഉപകരണവും, ലോകവും തമ്മില്‍ എങ്ങനെ ബന്ധിച്ചിരിക്കുന്നു എന്നാണ് ഞാനാലോചിച്ചത്. നമ്മിലുള്ള അന്തരേന്ദ്രിയ ഉപകരണം അനുഭവങ്ങളെ അവബോധിപ്പിക്കുന്നതുപോലെ സൂക്ഷ്മദേഹത്തിനുള്ളില്‍ കുടികൊള്ളുന്ന എന്തെങ്കിലും വ്യക്തിഗതമായ ജീവനുകാരണമായിട്ടുണ്ടാവുമോ? അതുപോലെ വിശ്വപ്രപഞ്ചതലത്തിലും ഇങ്ങനെയൊരു കാരണം ഉണ്ടാവുമോ?
ദീര്‍ഘമായി ശ്വസിച്ചുകൊണ്ട് യമദേവന്‍പറഞ്ഞു. ‘ഉണ്ടുണ്ട്. അതിന് കാരണശരീരം എന്നു പറയും. അത് സൂക്ഷ്മദേഹത്തിലെ അന്തരേന്ദ്രിയ ഉപകരണത്തിനേക്കാള്‍ സൂക്ഷ്മതരമാണ്. സുഷുപ്തി അവസ്ഥയില്‍ അസ്വതന്ത്രരായിഎല്ലാവരും കാരണദേഹത്തിലേയ്‌ക്കാണണ് വിലയിക്കുന്നത്. അവിടെ നാമരൂപങ്ങളില്ല. ആനന്ദപ്രദമായ ശൂന്യാന്ധതമാത്രമാണവിടെ. എന്നാലത് അര്‍ത്ഥഗര്‍ഭമായ ശൂന്യതയത്രേ! കാരണം, അതില്‍ എല്ല ാആവിഷ്‌ക്കാരങ്ങള്‍ക്കുംവേണ്ടതായ ബീജങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സ്വപ്‌നലോകവും ജാഗ്രദ്പ്രപഞ്ചവും പുനരാവിഷ്‌ക്കരിക്കുവാന്‍ ഈ വിത്തുകള്‍ മുളപൊട്ടേണ്ടതുണ്ട്. ഈ കാരണശരീരമാണ് സംസാരിയിലെ അവിദ്യയ്‌ക്ക്, അജ്ഞാനത്തിന്റെ ബീജത്തിന്, മറഞ്ഞിരിക്കാന്‍ ഇടമേകുന്നത്. അതാണ് വ്യക്തിഗതമായ അഹംകാരത്തോടുകൂടിയ, അനന്യസ്വഭാവിയായ വ്യതിരിക്ത ജീവന് കാരണമാകുന്നതുംഅറിയുന്നവന്‍, കര്‍ത്താവ്, ഭോക്താവ് എന്നിങ്ങനെയുള്ള വിവിധഭാവങ്ങളുമായി താദാത്മ്യത്തിലാകുന്നതും. കുറച്ച് മുന്‍പ് കടന്നുപോയ നിന്നിലെ ധ്യാനാവസ്ഥയില്‍ അനന്താവബോധത്തിന്റെ അമൂര്‍ത്ത സാന്നിദ്ധ്യം സാക്ഷാത്ക്കരിക്കുന്നതിനുമുന്‍പ് നീ ആനന്ദപ്രദമായ ശുദ്ധശൂന്യതയിലൂടെ കടന്നുപോവുകയുണ്ടായി. അതേ അമൂര്‍ത്തമായ ഉള്ളുണര്‍വിന്റെ നിതാന്തസാന്നിദ്ധ്യം തന്നെയാണ് വിശ്വപ്രപഞ്ചത്തിനു മുഴുവന്‍ ചൈതന്യമേകി പ്രകാശമാനമാക്കുന്നത്. വിവിധങ്ങളായ അസ്തിത്വതലങ്ങളില്‍, വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍നിലകൊള്ളുന്നു. അവയെ എല്ലാം പ്രകാശിപ്പിക്കുന്നതും മറ്റൊന്നല്ല. സചേതനങ്ങളായ ജീവികളിലെ ഭൗതികശരീരമെന്ന ചട്ടക്കൂട്ടിനുള്ളില്‍ സൂക്ഷ്മശരീരമുണ്ട്. അതിനുമുള്ളിലാണ് കാരണശരീരം മറഞ്ഞിരിക്കുന്നത്. ഏകസത്യമായ ആത്മാവ്, ഇവയ്‌ക്കെല്ലാം അതീതമായി അതീവഗോപ്യമായി നിലകൊള്ളുന്നു. വ്യക്തിതലത്തില്‍ അനുഭവിക്കുന്നതെന്തോ അവയെല്ലാം പ്രപഞ്ചതലത്തില്‍ ഈശ്വരന്റെ കാരണ, സൂക്ഷ്മ, സ്ഥൂലശരീരത്തിന്റെ പ്രതിഫലനം മാത്രമത്രേ.’
പൊടുന്നനെ എന്റെയുള്ളില്‍ ‘ഓം’ എന്ന ശബ്ദത്തിന്റെ പിറകിലുള്ള ആശയം ഉണര്‍ന്നുവന്നു. എല്ലാ തലങ്ങളിലുമുള്ള കാരണം, സൂക്ഷ്മം, സ്ഥൂലം എന്നിവയുടെയെല്ലാം,നിലനില്‍പ്പ്, അല്ലെങ്കില്‍ അസ്തിത്വം, പരമേശ്വരന്റെ, അനന്താവബോധസാന്നിദ്ധ്യത്തിന്റെ, വിക്ഷേപം, ആവരണം, എന്നീ പ്രാഭവങ്ങള്‍മാത്രമാണ്. സംസാരിയെ സംബന്ധിച്ചിടത്തോളം അഹംകാരത്തോടെയുള്ള വ്യക്തിഗതജീവന്‍ ഭൗതികദേഹത്തിന്റെ പരിധിയില്‍ത്തന്നെ പൂര്‍ണ്ണതനേടുന്നു. എന്നാല്‍ അയാളിലും കാരണദേഹവും,സൂക്ഷ്മശരീരവും, എല്ലായ്‌പ്പോഴും പ്രവര്‍ത്തനനിരതം തന്നെയാണ്. അത്തിരിച്ചറിയാനുള്ള ശ്രമം അയാള്‍ നടത്തുന്നില്ല എന്നുമാത്രം. എല്ലാദിവസവും അയാള്‍ ഉറക്കമുണര്‍ന്ന ്എഴുന്നേല്‍ക്കുമ്പോള്‍ ജാഗത്താവുന്നത് അയാളിലെ അഹംമാത്രമല്ല, ബാഹ്യപ്രപഞ്ചം മുഴുവനുമാണ്. അതിനൊപ്പം താന്‍ പരിമിതനാണെന്ന തോന്നലും, അപരത്വമെന്ന അനുഭവവും അവനില്‍ ഉണരുന്നുണ്ട്. ബാഹ്യവസ്തുക്കളെ, സ്ഥൂലങ്ങളായ വിവിധ ശരീരങ്ങളെ നാം എപ്പോഴും കാണുന്നതുകൊണ്ടാവണം, പ്രപഞ്ചത്തിനെ നാം വസ്തുവല്‍ക്കരിക്കുകയും സ്വയം സ്ഥൂലശരീരമാണെന്ന്കരുതുകയുംചെയ്യുന്നത്. എന്നാല്‍വൈവിദ്ധ്യമാര്‍ന്ന്കാണപ്പെടുന്ന ഭൗതികദേഹങ്ങള്‍ക്കുള്ളില്‍ സൂക്ഷ്മദേഹവും കാരണദേഹവും ഉണ്ട്. അവയെല്ലാം ചേര്‍ന്നാണ് എല്ലാവരിലേയും ആത്മാവ് മറയ്‌ക്കപ്പെടുന്നത്. സ്വപ്‌നാവസ്ഥയില്‍ ഭൗതികദേഹത്തെപ്പറ്റിയുള്ള ബോധമില്ലെങ്കിലും നാം വിമോഹിതരാവുന്നുണ്ട്. അപ്പോഴും കാരണ സൂക്ഷ്മശരീരങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ദീര്‍ഘസുഷുപ്തി അവസ്ഥയില്‍ ഒരുവന്റെ അനുഭവം തടസ്സങ്ങളേതുമില്ലാത്ത സുഖമാണെങ്കിലും അജ്ഞാനത്തിന്റെ ആവരണം അപ്പോഴുമുണ്ട്. വീണ്ടുമുണര്‍ന്നെഴുന്നേറ്റ് വരാന്‍ കാത്തിരിക്കുന്ന കാരണശരീരം അപ്പോള്‍ നിഷ്‌ക്രിയാവസ്ഥയിലാണ്. ജാഗ്രദവസ്ഥയില്‍ മാത്രമേ ആവര്‍ത്തിച്ച്ആത്മാന്വേഷണം ചെയ്യാന്‍കഴിയൂ എന്നും അത് നമ്മിലെ അജ്ഞാനത്തെ വേരോടെപിഴുതെറിയാന്‍കഴിയുമെന്നുംഅങ്ങനെ ആത്മസാക്ഷാത്ക്കാരത്തിന്റെപ്രോജ്വലത്തായ നിസ്തന്ദ്രനിറവിലേയ്‌ക്ക് ഉണരാന്‍കഴിയുമെന്നും അപ്പോള്‍ എന്നിലറിവുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: