ന്യൂദല്‍ഹി : നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം ഇന്ന് രാജ്യത്തെ 200-ലധികം ജില്ലകളില്‍ പ്രധാനമന്ത്രി ദേശീയ അപ്രന്റീസ് ഷിപ്പ് മേള സംഘടിപ്പിക്കുന്നു. യുവജനങ്ങള്‍ക്ക് മികച്ച അപ്രന്റീസ്ഷിപ്പ് പരിശീലന അവസരങ്ങള്‍ നല്‍കുന്നതിന് നിരവധി പ്രാദേശിക ബിസിനസ് സംരംഭങ്ങളും സംഘടനകളും അപ്രന്റീസ്ഷിപ്പ് മേളയുടെ ഭാഗമാകുന്നുണ്ട്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളാണ് മേളയില്‍ വിവിധയിടങ്ങളിലായി ഭാഗഭാക്കാകുന്നത്.
സ്ഥാപനങ്ങള്‍ക്ക് പരിശീലനം വേണ്ടവരുമായി ബന്ധപ്പെടാനും യോഗ്യതാനുസരണം അവരെ തെരഞ്ഞെടുക്കാനും മേളയിലൂടെ കഴിയും. www.apprenticeshipindia.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും തങ്ങളുടെ ഏറ്റവും അടുത്ത് മേള നടക്കുന്ന സ്ഥലം കണ്ടെത്താനും കഴിയും. 5-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ജയിച്ചവരും നൈപുണ്യ പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരും ഐടിഐ യോഗ്യത ഉളളവരും ഡിപ്ലോമ ഉള്ളവരും ബിരുദധാരികളും ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ യുവജനങ്ങള്‍ക്ക് വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും പരിശീലന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുമുള്ള സുവര്‍ണാവസരമാണ് മേളയെന്ന് നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം സെക്രട്ടറി അതുല്‍ കുമാര്‍ തിവാരി പറഞ്ഞു.
എല്ലാ മാസവും രണ്ടാമത്തെ തിങ്കളാഴ്ച രാജ്യത്തുടനീളം അപ്രന്റീസ്ഷിപ്പ് മേളകള്‍ നടക്കുന്നുണ്ട്. ഈ മേളകളില്‍, തിരഞ്ഞെടുത്ത യുവജനങ്ങള്‍ക്ക് പരിശീലനം നല്കുന്നു. ഈ വേളയില്‍ അവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രതിമാസ സ്റ്റൈപ്പന്‍ഡ് ലഭിക്കും. നൈപുണ്യ വികസനത്തിന്റെ ഏറ്റവും സുസ്ഥിര മാതൃകയായി മേള കണക്കാക്കപ്പെടുന്നു.സകില്‍ ഇന്ത്യ മിഷനും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: