തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് സ്വന്തം ആശ്രമം കത്തിച്ച സംഭവത്തില്‍ സംശയമുനയില്‍ നില്ക്കുന്ന സന്ദീപാനന്ദ. ബംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോ ചിത്രത്തിനൊപ്പം ക്രൈസ്തവര്‍ ശവസംസ്കാര ചടങ്ങളുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന മരണഗാനം എന്നറിയപ്പെടുന്ന സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു, എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു എന്ന ഗാനമാണ് സന്ദീപാനന്ദ പോസ്റ്റ് ചെയ്തത്.



പൂക്കള്‍ നിറഞ്ഞ വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന മോദിയുടെ ചിത്രത്തിനൊപ്പം ഓരോ ഇന്ത്യക്കാരനേയും മോഹിപ്പിച്ച ഫോട്ടോ!
ഫോട്ടോ കണ്ട ഓരോ മലയാളിയും മനസ്സില്‍ മൂളിയ ഗാനം!
‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു… എന്നായിരുന്നു സന്ദീപാനന്ദയുടെ പോസ്റ്റ്. എന്നാല്‍ ഇതില്‍ വ്യാപകമായി പ്രതിഷേധം കമന്റുകളായി നിറഞ്ഞതോടെ പോസ്റ്റ് പല തവണ സന്ദീപാനന്ദ തിരുത്തി. ഒടുവില്‍ ഇപ്പോള്‍ നരേന്ദ്ര മോദിയുടെ ചിത്രം മാത്രമായി പോസ്റ്റ് മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: