മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ എത്ര പേരുണ്ടായിരുന്നെന്ന് കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് മന്ത്രി കെ. രാജൻ. അപകടത്തിൽപ്പെട്ടത് സ്വകാര്യ ബോട്ടായതിനാൽ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഞായറാഴ്ച പൂരപ്പുഴ ഭാഗത്തേയ്‌ക്ക് വന്ന ശേഷം കാണാതായവരെക്കു റിച്ച് വിവരം അ റിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇനിയും ഒരാള്‍ പോലും ഇല്ലാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. മരിച്ചവര്‍ ഉള്‍പ്പടെ 37 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. 22 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ട് അപകടമുണ്ടായ താനൂര്‍ ഓട്ടുംപുറം തൂവല്‍ തീരത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ എല്ലാ വിധ അന്വേഷണവും ഉണ്ടാകുമെന്നും നാളെ ഇത്തരത്തിലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന നൽകിയതെന്നും ബോട്ട് സർവീസുമായി ബന്ധപ്പെട്ട പരാതികൾ പിന്നീട് പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും അടിത്തട്ട് വരെ തിരച്ചില്‍ നടത്തുണ്ട്. ആരെയും കാണാതായതായി പരാതികള്‍ ലഭിച്ചിട്ടില്ല. സംസ്ഥാനതലത്തില്‍ തന്നെ പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: