ചേര്‍ത്തല: ഇന്നലെ നടന്ന നീറ്റ് പരീക്ഷയില്‍ സെന്ററല്ലാത്ത സ്കൂള്‍ ഹാള്‍ടിക്കറ്റില്‍ രേഖപെടുത്തിയതിനാല്‍ വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാനായില്ലെന്നു പരാതി. സെന്ററല്ലാതിരുന്ന ചേര്‍ത്തല ഗവണ്മെന്റ് ഗേള്‍സ് സ്കൂളിന്റെ പേര് ഹാള്ട്ടിക്കറ്റിലുള്പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയെഴുതാനാകാതെ വന്നത്. നിശ്ചിത സമയത്തിനുമുന്നേ സ്കൂളിലെത്തിയെങ്കിലും പരീക്ഷാസാഹചര്യങ്ങളില്ലാതിരുന്നതിനാലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവരം തിരക്കിയത്.
സ്കൂള്‍ സെന്ററല്ലെന്ന വിവരം അറിഞ്ഞതോടെ സമീപത്തെ കുറപ്പംകുളങ്ങരയിലും തണ്ണീര്മുക്കത്തുമുള്ള സെന്ററുകളില്‍ എത്തിയെങ്കിലും ഹാള്‍ ടിക്കറ്റില്‍ രേഖപെടുത്തിയിരിക്കുന്ന വിവരങ്ങളുമായി യോജിക്കാത്തിനാല് പരീക്ഷയെഴുതിച്ചില്ല.
ഒരുവര്‍ഷത്തെ പൂര്‍ണ പ്രയത്നമാണ് അധികൃതരുടെ പിഴവുമൂലം നഷ്ടമാക്കിയതെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. ചെങ്ങന്നൂര്‍ ഏനക്കാട്, പെരുങ്ങിലിപുരം ഉളുന്തി കുറ്റിയേടത്ത് കാര്‍ത്തിക.എസ്.ആര്, പെരുങ്ങലിപുരം കളീക്കല്‍ ക്ലറിന്.കെ.എന്‍ എന്നിവര്‍ സ്കുളിനു മുന്നില്‍ വഴികള്‍ തേടി ഏറെനേരം കാത്തെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: