Categories: India

കെജ്രിവാളിന്റെ കള്ളക്കളി പൊളിച്ച് ജേണലിസ്റ്റ് ഭാവന കിഷോര്‍; വിവാദമായതോടെ കള്ളക്കേസില്‍ അകത്താക്കി; പോരാടി ജാമ്യം നേടി ഭാവന

ഇനിയുള്ള നാളുകളില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഉറക്കം കെടുത്തുന്ന ദുസ്വപ്നമായി ജേണലിസ്റ്റ് ഭാവന കിഷോര്‍ മാറുമെന്ന് ഉറപ്പായി. ഓപ്പറേഷന്‍ ശീഷ്മഹല്‍ എന്ന പേരില്‍ അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 45 കോടി രൂപ ചെലവാക്കുന്നു എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ടൈംസ് നൗ ചാനലിന്‍റെ ഭാവന കിഷോറാണ്.

Published by

ചണ്ഡീഗഢ്: ഇനിയുള്ള നാളുകളില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ   ഉറക്കം കെടുത്തുന്ന ദുസ്വപ്നമായി ജേണലിസ്റ്റ് ഭാവന കിഷോര്‍ മാറുമെന്ന് ഉറപ്പായി. ഓപ്പറേഷന്‍ ശീഷ്മഹല്‍ എന്ന പേരില്‍ അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 45 കോടി രൂപ ചെലവാക്കുന്നു എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ടൈംസ് നൗ ചാനലിന്റെ ഭാവന കിഷോറാണ്.  

പാവങ്ങളുടെ പടത്തലവനായി വിലസുന്ന അരവിന്ദ് കെജ്രിവാളിന്റെ ആദര്‍ശത്തിന്റെ മുഖം മൂടി പിച്ചിച്ചീന്തുന്നതായിരുന്നു ഭാവന കിഷോറിന്റെ ഈ റിപ്പോര്‍ട്ട്. ഇത് കെജ്രിവാളിനും ആം ആദ്മിയ്‌ക്കും എതിരെ ജനവികാരം ഇളക്കിവിട്ടു. പുറത്ത് പാവങ്ങളെക്കുറിച്ച് സംസാരിക്കുന്ന കെജ്രിവാള്‍ രഹസ്യമായി ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 45 കോടി മുടക്കിയെന്ന വാര്‍ത്ത കെജ്രിവാളിന്റെയും ആം ആദ്മിയുടെയും ഇരട്ടമുഖം പൊളിച്ചുകാട്ടി. ഇതോടെയാണ് ഭാവന കിഷോറിന്റെ വായ് മൂടാന്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ തള്ളാന്‍ പദ്ധതിയിട്ടതെന്ന് ആരോപിക്കപ്പെടുന്നു.  

പഞ്ചാബില്‍ ദളിത് സ്ത്രീയെ വാഹനമിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും അധിക്ഷേപിച്ചു എന്നും കുറ്റപ്പെടുത്തിയാണ് ഭാവന കിഷോറിനെ  ലുധിയാന പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. വനിതാപൊലീസ് പോലുമില്ലാതെയായിരുന്നു  അറസ്റ്റ്. 

വനിതാ പൊലീസില്ലാതെയാണ് ലുധിയാന പൊലീസ് ഭാവന കിഷോറിനെ അറസ്റ്റ് ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.  

പട്ടിക വിഭാഗ സംരക്ഷണനിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ കോടതി ഭാവന കിഷോറിനെയും മറ്റ് രണ്ട് പേരെയും രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടെങ്കിലും ഭാവന കിഷോര്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഭാവന കിഷോറിന് ജാമ്യം അനുവദിച്ചത് അരവിന്ദ് കെജ്രിവാളിനും ആം ആദ്മിയ്‌ക്കും മുഖത്തേറ്റ അടിയായി .  ഇനിയുള്ള നാളുകളില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ   ഉറക്കം കെടുത്തുന്ന ദുസ്വപ്നമായി ജേണലിസ്റ്റ് ഭാവന കിഷോര്‍ മാറുമെന്ന് ഉറപ്പായി.

പഞ്ചാബില്‍ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ്ങ് മാനും പങ്കെടുക്കുന്ന മൊഹല്ല ക്ലിനിക്ക് ഉദ്ഘാടന ച്ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് ഭാവന കിഷോറിനെയും ഡ്രൈവര്‍ പരമിന്ദര്‍ സിങ്ങ്, ക്യാമറാമാന്‍ മൃത്യുഞ്ജയ് കുമാര്‍ എന്നിവരെയും ലുധിയാന പൊലീസ് അറസ്റ്റ് ചെയ്തത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക