മുംബയ് :സംവിധായകന് സുദീപ്തോ സെന്നിന്റെ വിവാദ ചിത്രം ദി കേരള സ്റ്റോറി തിയറ്ററുകളിലെത്തിയ ആദ്യ ദിനമായ വെളളിയാഴ്ച നേടിയത് 8.03 കോടി രൂപ .തൊട്ടടുത്ത അടുത്ത ദിവസം 11.22 കോടി രൂപ നേടിയതോടെ രണ്ട് ദിവസത്തെ മൊത്തം വരുമാനം 19.25 കോടിയായി.
ഹിന്ദി മേഖലയില്‍ നിന്ന് 36.13 ശതമാനമാണ് കേരള സ്റ്റോറിയുടെ മൊത്തത്തിലുള്ള വരുമാനം.ആദാ ശര്‍മ്മ നായികയായ ചിത്രം സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്ശിക്കുന്നുവന്ന് വിമര്‍ശനമുയരുകയും ചെയ്തിരുന്നു.
ഇസ്ലാമിക മതമൗലികവാദികള്‍ മതം മാറ്റിയ 32,000-ത്തിലധികം മലയാളി പെണ്‍കുട്ടികളുടെ കഥയെന്ന പേരില്‍ വന്‍ വിമര്‍ശനമാണ് ചിത്രം നേരിട്ടത്. തുടര്‍ന്ന് പല തിയേറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയാറായില്ല. പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്ക് വന്‍ പ്രതിഷേധം നേരിടേണ്ടിയും വന്നു.
അദാ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
പഠാന് ശേഷം ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ ഹിറ്റാണ് ദി കേരള സ്റ്റോറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: