ബംഗളുരു: രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാനുളള സാധ്യത ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്.പല വികസിത സമ്പദ്വ്യവസ്ഥകളും മാന്ദ്യത്തിന്റെ വക്കിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
2047-ഓടെ ഇന്ത്യ ഒരു വികസിത സമ്പദ്വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യം മുന്നിലുളളതിനാല്‍ തങ്ങള്‍ക്ക് അലംഭാവം കാട്ടാന്‍ കഴിയില്ലെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞു.കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി .
നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ഇത് മൂന്നാം സ്ഥാനത്തേക്ക് എത്തണമെങ്കില്‍ മാന്ദ്യമില്ലെന്ന് ആശ്വസിച്ചിരുന്നാല്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2019-ല്‍ നാല് ലക്ഷം കോടി രൂപ ചെലവിട്ടത് ഇപ്പോള്‍ 10 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: