മേഘമല: അരിക്കൊമ്പന്‍ എന്ന കാട്ടാന പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മടങ്ങുന്നുവെന്ന് റേഡിയോ കോളര്‍ സിഗ്നല്‍ വ്യക്തമാക്കുന്നു. അതേസമയം കാട്ടാന നിരീക്ഷിക്കുന്നത് തമിഴ്‌നാട് വനംവകുപ്പ് തുടരുകയാണ്. അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നതില്‍ കടുത്ത ഭീതിയിലാണ് മേഘമലയിലെ നിവാസികള്‍.
നിലവില്‍ മേഘമലയ്‌ക്കു സമീപം തമിഴ്‌നാട് വനമേഖലയില്‍ തുടരുന്ന ആനയെ വെടിപൊട്ടിച്ച് കാടുകയറ്റാനാണ് വനംപാലകരുടെ നീക്കം. മൂന്നു വ്യത്യസ്ഥ മേഖലകളില്‍ നിരീക്ഷിക്കുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി മേഘമലയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല.
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് കേരള അതിര്‍ത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പന്‍, ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തി. അതേസമയം അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന് തമിഴ്‌നാട് ആരോപിച്ചു. എന്നാല്‍ റേഡിയോ സിഗ്‌നല്‍ കൃത്യമായി ലഭിക്കുന്നില്ലെന്നും ഇത് ആന ഉള്‍ക്കാട്ടിലേക്ക് പോയതുകൊണ്ടാണെന്നും വനംവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: