കോഴിക്കോട്: ഭാരതീയ ജീവിത ദര്‍ശനത്തിന്റെ ആധാരശില ഏകത്വമാണെന്ന് ഭാരതീയ വിചാരകേന്ദ്രം മുന്‍ സംഘടനാ കാര്യദര്‍ശി ടി.ആര്. സോമശേഖരന്‍ പറഞ്ഞു. സോമശേഖരന്‍ രചിച്ച മതോത്തര ജീവിത ദര്‍ശനം എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ചിന്തിക്കുന്ന മനുഷ്യന് മതത്തെ അംഗീകരിക്കാനാവില്ല. മനുഷ്യജീവിതത്തെ മിഥ്യയുടെ അടിമത്തത്തില്‍ നിന്ന് വിശിഷ്ടമായ വിജ്ഞാനത്തിലേക്ക് നയിക്കുന്നതാണ് മതോത്തര ജീവിത ദര്‍ശനം അദ്ദേഹം പറഞ്ഞു.എന്‍ഐടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ, ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്ക്ക് നല്കി പുസ്തകം പ്രകാശനം ചെയ്തു.
മതത്തിനതീതമാണ് ആദ്ധ്യാത്മികതയെന്നും മതം ഒന്നിപ്പിക്കുകയല്ല ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഡോ. പ്രസാദ് കൃഷ്ണ പറഞ്ഞു.
ഡോ. എം.പി. അജിത്കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. ഭാരതീയ വിദ്യാപ്രതിഷ്ഠാനം പ്രസിഡന്റ് ഡോ. ഭാസ്കരന് കാരായി അധ്യക്ഷനായി. പി.ആര്. നാഥന്, പ്രൊഫ.കെ.പി. ശശിധരന്, ഡോ. രാധാകൃഷ്ണന് ചെമ്പ്ര, സുശീല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: