ആലത്തൂര്‍: കാലാവസ്ഥ വ്യതിയാനം മൂലം ക്ഷീര കര്‍ഷകര്‍ക്കുണ്ടാകുന്ന ഉല്‍പ്പാദന നഷ്ടത്തിന് ധനസഹായം നല്കുന്ന പദ്ധതിയില്‍ ചൂടു കൂടിയ പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കാനിടയില്ല. ഏപ്രില്‍ 10 മുതല്‍ തുടര്‍ച്ചയായി ആറു ദിവസം ജില്ലയിലെ താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് വ്യതിയാനം ഉണ്ടായില്ലെന്നാണ് ഇന്‍ഷൂറന്‍സ് കമ്പനി അധികൃതര്‍ പറയുന്നത്.
രാജ്യത്താദ്യമായാണ് മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ നേതൃത്വത്തില്‍ ആറു ജില്ലകളിലായി അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്ന് കാലാവസ്ഥ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കിയത്. ആറു ജില്ലകളില്‍ നിന്നായി 13,000 ത്തിലധികം ക്ഷീര കര്‍ഷകരാണ് പദ്ധതിയില്‍ അംഗമായത്.
അന്തരീക്ഷ താപനില പരിധിക്കു പുറത്ത് തുടര്‍ച്ചയായി ആറു ദിവസമോ അതില്‍ കൂടുതലോ വരുകയാണെങ്കില്‍ പദ്ധതി പ്രകാരം കറവപശു, എരുമ എന്നിവകള്‍ക്ക് ദിവസത്തിനു അനുസരിച്ച് ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കുക. തുടര്‍ച്ചയായി ആറു ദിവസത്തില്‍ കൂടുതല്‍ താപനില ഉയര്‍ന്നാല്‍ 140 രൂപയും, എട്ടുദിവസത്തില്‍ കൂടുതലായാല്‍ 440 രൂപയും,10 ദിവസത്തില്‍ കൂടുതലായാല്‍ 900 രൂപയും, 25 ദിവസത്തില്‍ കൂടുതലാ യാല്‍ 2000 രൂപയുമാണ് ധനസഹായം.
അതത് പ്രദേശത്തെ അന്തരീക്ഷ താപ നില സാറ്റ്ലൈറ്റ് വിവരശേഖരണം വഴിയാണ് ഇന്‍ഷൂറന്‍സ് ആനുകൂല്യം നല്‍കുന്നത്. എന്നാല്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അടുപ്പിച്ച് ആറ് ദിവസം താപനിലയില്‍ വ്യതിയാനം വന്നില്ലെന്നാണ് ഇന്‍ഷൂറന്‍സ് അധികൃതര്‍ പറയുന്നത്. അന്തരീക്ഷ താപനില വിലയിരുത്തുന്നതിന് വിവിധ ഇടങ്ങളില്‍ മാപിനി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു ജില്ലയെ ഒരു യൂണിറ്റായി പരിഗണിക്കുന്നതിനാലാണ് പദ്ധതി പ്രകാരം ധനസഹായത്തിന് അര്ഹതയില്ലായത്.
പദ്ധതി പ്രകാരം കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് മാത്രമാണ് ധനസഹായം ലഭിക്കുക. കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായി ഒന്‍പത് ദിവസവും, കാസര്‍കോട് ജില്ലയില്‍ ആറുദിവസവും താപനിലയില്‍ വ്യത്യാസമില്ലാതെ തുടര്‍ന്നതിനാലാണ് ധനസഹായം ലഭിക്കുന്നത്. ഇതു കണ്ണൂര്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് 440 രൂപയും, കാസര്‍കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് 140 രൂപയും ധനസഹായം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: