പാട്‌ന: മാവോയിസ്റ്റ് ഭീകരര്‍ക്കായി ഝാര്‍ഖണ്ഡിലെയും ബിഹാറിലെയും പതിനാല് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഝാര്‍ഖണ്ഡിലെ എട്ട് സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. വിസ്താപന്‍ വിരുദ്ധ ജന്‍ വികാസ് ആന്ദോളന്റെ (വിവിജെവിഎ) റാഞ്ചി ഓഫീസിലും ബൊക്കാറോ, ധന്‍ബാദ്, രാംഗഡ്, ഗിരിദിഹ് ജില്ലകളിലെ സിപിഐ(മാവോയിസ്റ്റ്) അനുഭാവികളുടെയും അനുയായികളുടെയും വീടുകളിലും പരിശോധന നടത്തി.
ബിഹാറില്‍ ഖഗാരിയ, ഗയ, ഔറംഗബാദ് ജില്ലകളിലെ ആറ് സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സിപിഐ (മാവോയിസ്റ്റ്) പൊളിറ്റ്ബ്യൂറോ/കേന്ദ്രകമ്മിറ്റി അംഗങ്ങളുമായി ബന്ധമുള്ള വീടുകളിലും റെയ്ഡ് നടത്തി. രേഖകള്‍, നിരവധി മൊബൈല്‍ ഫോണുകള്‍, ഡിവിഡി ഡിസ്‌കുകള്‍, മജ്ദൂര്‍ സംഗതന്‍ സമിതി(എംഎസ്എസ്), വിവിജെവിഎ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പിടിച്ചെടുത്തു.
മാവോയിസ്റ്റ് ഭീകരവാദ കേസുകളില്‍ മിസിര്‍ ബെസ്ര, വിവേക്, അനല്‍ ദ, പ്രമോദ് മിശ്ര, നമ്പാല കേശവ റാവു, മുപ്പാല്‍ ലക്ഷ്മണ റാവു, മല്ലോജുല വേണുഗോപാല്‍, കടകം സുദര്‍ശന്‍, ഗജ്രല രവി, മോഡം ബാലകൃഷ്ണന്‍, സബ്യസാചി ഗോസ്വാമി, പ്രശാന്ത് ബോസ് തുടങ്ങിയവര്‍ പ്രതികളായതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: