കൊല്ലം: സംസ്ഥാനത്തെ തീരദേശമേഖലയുടെ ഉന്നമനം, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത മത്സ്യബന്ധനം എന്നീ ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി മത്സ്യസംപദാ യോജന പദ്ധതിയില്‍ (പിഎംഎംഎസ്വൈ) ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി അനുവദിച്ച അഞ്ച് യാനങ്ങള്‍ വിതരണം ചെയ്തു.
നീണ്ടകര വാര്‍ഫില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല മുഖ്യാതിഥിയായി. കേരളം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അത്യാധുനിക ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടി ലഭിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഈ മേഖലയെ ഉള്‍പെടുത്തിയത്. കേരളത്തിലെ മത്സ്യബന്ധന മേഖലയ്ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത യാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ആധുനിക സൗകര്യങ്ങള്‍ നല്കുന്നതില് ശ്രദ്ധ ചെലുത്തുമെന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സുരക്ഷാ, നാവിഗേഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും. പരമ്പരാഗത പ്ലൈവുഡ് യാനങ്ങള്‍ക്ക് പകരം എഫ്ആര്‍പി ബോട്ടുകള്‍ നല്‍കും. ഇതില്‍ 400 എണ്ണം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പുതിയ സാങ്കേതികവിദ്യകള്‍ നടപ്പാക്കിയും ഇന്സുലേറ്റര് ബോക്സ് നല്‍കിയും മത്സ്യഉത്പന്നങ്ങളുടെ ഗുണനി
ലവാരം ഉറപ്പാക്കുന്ന പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്, ജെ. ചിഞ്ചുറാണി, എന്‍.കെ. പ്രേമചന്ദ്രന് എംപി. എംഎല്‍എമാരായ മുകേഷ്, ഡോ.സുജിത്ത് വിജയന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ 10 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന 5 ഗ്രൂപ്പുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആഴക്കടല്‍ യാനങ്ങള്‍ നല്‍കിയതിന്റെ രേഖകള്‍ പര്‍ഷോത്തം രൂപാല വിതരണം ചെയ്തു.
ഒരു യാനത്തിന്റെ ചെലവ് 1.57കോടി രൂപയാണ്. ഇതില്‍ 24ശതമാനം കേന്ദ്ര വിഹിതവും 16ശതമാനം സംസ്ഥാന വിഹിതവും 60ശതമാനം ഗുണഭോക്തൃവിഹിതവുമാണ്. വര്‍ധിച്ച മത്സ്യസംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങള്‍, എഞ്ചിന് ശേഷി തുടങ്ങിയ ചില അധിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊച്ചിന് ഷിപ്പ് യാര്‍ഡ് ആണ് യാനങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: