ആംസറ്റര്‍ഡാം: കഴിഞ്ഞ ദിവസം ക്രംലിനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന റഷ്യന്‍ ആരോപണം നിഷേധിച്ച് അമേരിക്ക. ആക്രമണം നടത്തിയത് യുക്രൈനാണെന്നും പിന്നില്‍ അമേരിക്കയാണെന്നുമാണ് ആരോപണം.
യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി നെതര്‍ലന്‍ഡ്സ് സന്ദര്‍ശിക്കെയാണ് ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണമുണ്ടായത്. എന്നാല്‍ ആക്രമണം നടത്തിയെന്ന ആരോപണം യുക്രൈനും നിഷേധിച്ചു.
ആരോപണം ഉന്നയിച്ചെങ്കിലും റഷ്യ തെളിവുകള്‍ നല്‍കിയിട്ടില്ല. അതേസമയം റഷ്യ നടത്തിയ യുദ്ധ കുറ്റങ്ങള്‍ യുദ്ധ ട്രിബ്യൂണല്‍ പരിഗണിക്കണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു. നെതര്‍ലന്‍ഡ്സ് , ബെല്‍ജിയന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍, സെലെന്‍സ്കി കൂടുതല്‍ സൈനിക സഹായം ആവശ്യപ്പെടുകയും യുക്രൈയ്നില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ആധുനിക വിമാനങ്ങളുടെ ആവശ്യകത ആവര്‍ത്തിച്ച് പറയുകയും ചെയ്തു.
അതേസമയം, യുക്രൈയിനില്‍, കീവ് , ഒഡെസ, സപ്പോരിജിയ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ കൂടുതല്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: