ന്യൂദല്‍ഹി: കേന്ദ്ര യുവജനകാര്യകായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2022 ന്റെ ലോഗോ, ജേഴ്സി, ചിഹ്നം, ഗാനം എന്നിവ മെയ് അഞ്ചിന് ലഖ്നൗവില്‍ പ്രകാശനം ചെയ്യും. യുവജനകാര്യ, കായിക സഹമന്ത്രി നിസിത് പ്രമാണിക്കും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ മൂന്നാം പതിപ്പ് മെയ് 23 മുതല്‍ ജൂണ്‍ മൂന്നുവരെ നടക്കും. മെയ് 25ന് ലഖ്നൗവിലെ ബാബു ബനാറസി ദാസ് സര്‍വകലാശാലയിലാണ് ഉദ്ഘാടന ചടങ്ങ്. ഗകഡഏയുടെ വരാനിരിക്കുന്ന പതിപ്പില്‍ രാജ്യത്തുടനീളമുള്ള 200+ സര്‍വകലാശാലകളില്‍ നിന്നായി 4700ലധികം അത്ലറ്റുകള് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം പങ്കാളിത്തം 7000ലധികം ആയിരിക്കും.
ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കായിക ഇനങ്ങളുടെ എണ്ണം 21 ആണ് ഇത് യൂണിവേഴ്സിറ്റി ഗെയിംസിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. തുഴച്ചില്‍ മത്സരവും ഈ പ്രാവശ്യം ആദ്യമായി സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിന് പുറമെ വാരാണസി, നോയിഡ, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ഗെയിംസ് നടക്കുന്നത്. ന്യൂദല്‍ഹിയിലെ ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചിലാണ് ഷൂട്ടിംഗ് മത്സരം സംഘടിപ്പിക്കുന്നത്. ഡിഡി സ്പോര്‍ട്സ്, ഒടിടി പ്ലാറ്റ്ഫോമുകളിലും ഗെയിംസ് തത്സമയം സംപ്രേക്ഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: