ന്യൂദല്‍ഹി: സമൂഹത്തില്‍ സമത്വവും പുരോഗതിയും കൈവരുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും പരിവര്‍ത്തനാത്മകവുമായ സംവിധാനമാണ് വിദ്യാഭ്യാസമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ഇന്ന് അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയുടെ 21ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി വിദ്യാര്‍ത്ഥികളോട് ‘മാറ്റത്തിന്റെ ഏജന്റുമാരാകാനും’ സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കാനും അഭ്യര്‍ത്ഥിച്ചു. മത്സരത്തെ മികച്ച ഗുരുവായും ഭയത്തെ ഏറ്റവും വലിയ ശത്രുവായും വിശേഷിപ്പിച്ച ധന്‍ഖര്‍, വലിയ സ്വപ്നങ്ങള്‍ കാണാനും ഒരിക്കലും സമ്മര്‍ദ്ദത്തില്‍ പെടാതിരിക്കാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ‘അഷ്ട ലക്ഷ്മികള്‍’ എന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, അവയുടെ വളര്‍ച്ചയും സംഭാവനയും ഇല്ലെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച അപൂര്‍ണ്ണമായി തുടരുമെന്ന് അഭിപ്രായപ്പെട്ടു. പ്രദേശത്തിന്റെ ഭാഷാ വൈവിധ്യവും സാഹിത്യ പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ദിബ്രുഗഡ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അമൃത് കാലിലെ ഇന്ത്യയുടെ മുഖ്യധാരാ വിവരണത്തില്‍ വടക്ക് കിഴക്കന്‍ മേഖലയെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, നമ്മുടെ ചരിത്രത്തിലും സ്വാതന്ത്ര്യസമരത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകള്‍ എടുത്തുകാട്ടിയതിന് എന്‍സിഇആര്‍ടിയെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിനെയും പ്രശംസിച്ചു.
മേഖലയിലെ ഭൗതികസാമൂഹികഡിജിറ്റല് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാരിന്റെ ശ്രദ്ധയെ അഭിനന്ദിച്ച ധന്‍ഖര്‍, വടക്കുകിഴക്കന്‍ മേഖല അവസരങ്ങളുടെ നാടായി മാറുകയാണെന്ന് പറഞ്ഞു. 375 റോഡ് പദ്ധതികള്‍, എയര്‍പോര്‍ട്ട് ശൃംഖല ഒമ്പതില്‍ നിന്ന് 17ലേക്ക് ഉയര്‍ത്തല്‍, വടക്ക് കിഴക്കന്‍ മേഖലയില്‍ 190 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍ എന്നിങ്ങനെ വിവിധ പദ്ധതികളെ പരാമര്‍ശിച്ച ഉപരാഷ്ട്രപതി, യുവാക്കള്‍ക്ക് അവരുടെ ഊര്‍ജം പകരാന്‍ പുതിയ വഴികളും അവസരങ്ങളും ഇപ്പോള്‍ ലഭ്യമാണെന്ന് പറഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ ‘തടയാന്‍ പറ്റാത്തത്’ എന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 99.9% ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ ഐഡി (ആധാര്‍) നല്കല്, ജാം ട്രിനിറ്റി, മുദ്ര, പിഎം കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയ നിരവധി നേട്ടങ്ങളെ അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയുടെ ലോകോത്തര ഡിജിറ്റല്‍ അടിസ്ഥാന സൗകര്യത്തെ പ്രശംസിക്കുകയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമാകുന്ന മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് ഐഎംഎഫ് പോലും അഭിപ്രായപ്പെടുകയും ചെയ്തു എന്ന ഉപരാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: