ന്യൂദല്‍ഹി : മഴ ശക്തിപ്പെടാന്‍ സാധ്യതയുളളതിനാല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനത്തില്‍ ദേശീയ തലസ്ഥാനമായ ന്യൂദല്‍ഹിയില്‍ അടുത്ത രണ്ട് ദിവസം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്് അറിയിച്ചു.
പടിഞ്ഞാറന്‍ കാറ്റ് നിലവില്‍ ഹര്യാന,പാകിസ്ഥാന്, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതാണ് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ മഴയ്ക്ക് കാരണമാകുന്നത്.
ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.പഞ്ചാബ്, ഹര്യാന എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. മധ്യപ്രദേശില്‍ അടുത്ത മുന്ന ദിവസം മഴയുണ്ടാകുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: