ഇടുക്കി : പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് കാടുകടത്തിയ അരിക്കൊമ്പനില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് സിഗ്നലുകള്‍ ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അരിക്കൊമ്പനില്‍ നിന്നും നിഗ്നലുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വനം വകുപ്പ് തെരച്ചില്‍ നടത്തി വരികയായിരുന്നു.
കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശമായ മാവടിയിലാണ് അവസാനമായി അരിക്കൊമ്പനില്‍ ഘടിപ്പിച്ച കോളറില്‍ നിന്ന് സിഗ്നല്‍ ലഭിച്ചത്. ഇന്ന് രാവിലെ പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ – തമിഴ്നാട് അതിര്‍ത്തിയിലെ വന മേഖലയിലൂടെ തന്നെയാണ് ആന സഞ്ചരിക്കുന്നതയാണ് സൂചന.
തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പന് ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനവുമാണെങ്കില്‍ സിഗ്നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകും. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഇടുക്കിയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്നല്‍ നഷ്ടമാകാന്‍ കാരണമന്നാണ് കരുതുന്നത്. തമിഴ്നാടിലെ മാവടിയില്‍ നിലവില്‍ അരിക്കൊമ്പന് ഉണ്ടാകാം എന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: