ബെംഗളൂരു: കോണ്‍ഗ്രസിന്റെ കൊള്ളയടി രാജ്യത്ത് അവസാനിപ്പിച്ചതാണ് ബിജെപിയുടെ നേട്ടങ്ങളില്‍ പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയനഗര്‍ ജില്ലയിലെ ഹോസ്പേട്ടില്‍ നടന്ന നവസങ്കല്പ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണകള്‍ നിറഞ്ഞ ഗ്യാരന്റി കാര്‍ഡുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. നിലനില്പ് നഷ്ടമായ അവര്‍ നല്കുന്ന ഉറപ്പുകള്‍ അര്‍ത്ഥശൂന്യമാണ്.
രാമജന്മഭൂമി വിഷയത്തില്‍ പ്രശ്നമുണ്ടാക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ ഹനുമാന്റെ കാര്യത്തിലും അതുതന്നെ ചെയ്യാന്‍ പോകുന്നു. എന്തുകൊണ്ടാണ് അവരിങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല, മോദി പറഞ്ഞു. എംപി ദേവേന്ദ്രപ്പ, കൊപ്പാല്‍ എംപി സംഗണ്ണ കര്‍ദി, മന്ത്രി ഹാലപ്പ ആചാര്, മന്ത്രി ആനന്ദ് സിങ്, വിധാന്‍ പരിഷത്ത് അംഗം ഹേമലത നായിക്, ബെല്ലാരി ഡിവിഷന് ഇന്‍ചാര്‍ജ് സിദ്ധേഷ് യാദവ്, കൊപ്പളിലെ വര്‍ക്കിംഗ് പ്രസിഡന്റ് ഗിരേ ഗൗഡ, വിജയനഗര സ്ഥാനാര്‍ത്ഥി സിദ്ധാര്‍ത്ഥ സിങ്, എച്ച്.ബി. ഗ്രാമത്തിലെ ബല്ലാഹുന്സി രാമണ്ണ, ഹഡഗലിയിലെ കൃഷ്ണ നായിക്, കുഡ്ലിഗിയിലെ ലോകേഷ് നായിക്, മഞ്ജുള കാരാടി, ഗംഗാവതിയിലെ പരന്ന മുനവല്ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: