കൊച്ചി: ക്രൈസ്തവ വിശ്വാസങ്ങളെ ഹനിക്കുന്ന കക്കുകളിയെന്ന നാടകത്തിനെതിരെ സഭകള്‍ ഉന്നയിച്ച പ്രതിഷേധം കാര്യമായെടുക്കാത്തവര്‍ ‘ദ കേരള സ്റ്റോറി’യെന്ന സിനിമയ്‌ക്കെതിരെ നടത്തുന്ന രൂക്ഷവിമര്‍ശനത്തിന്റെ കാരണം വ്യക്തമാണെന്ന് ലത്തീന്‍ കത്തോലിക്കാസഭ. ഈ വിഷയത്തില്‍ വേണ്ടസമയത്ത് പ്രതികരിക്കുമെന്ന് വരാപ്പുഴ അതിരൂപതാ ഭാരവാഹികള്‍ പറഞ്ഞു.
കക്കുകളി നാടകം നിരോധിക്കണമെന്ന കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി)യുടെ നിലപാടാണ് ലത്തീന്‍ സഭയ്‌ക്കുള്ളതെന്ന് സഭാ രാഷ്‌ട്രീയകാര്യ സമിതി ചെയര്‍മാന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ പറഞ്ഞു. ദ കേരള സ്റ്റോറി സിനിമക്കെതിരെ ഭരണ, പ്രതിപക്ഷ പാ
ര്‍ട്ടികള്‍ കടുത്ത വിമര്‍ശനം നടത്തിയത് അവസരവാദമാണ്. നാടകത്തിനെതിരെ സഭകള്‍ പ്രതികരിച്ചപ്പോള്‍ ഈ പാര്‍ട്ടികള്‍ ചെവികൊടുത്തില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്‌ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് വരാപ്പുഴ അതിരൂപതാ മേജര്‍ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. സൗഹൃദകൂടിക്കാഴ്ചയാണ് നടന്നത്. വിപുലമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അതിരൂപതാ ആസ്ഥാനത്ത് നടന്ന സംഗമത്തില്‍ വികാരി ജനറല്‍ ഫാ. മാത്യു കല്ലുങ്കല്‍, സഭാ വക്താവ് ഫാ. യേശുദാസ് പഴമ്പിള്ളി, പിആര്‍ഒ ഷെറി ജെ. തോമസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: