ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി നിര്‍വഹണത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആലപ്പുഴ നഗരസഭ 190.53 കോടി രൂപ ചിലവഴിച്ച് 86.85 ശതമാനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 85.78 ശതമാനത്തോടെ കണ്ണൂരും, 83.01 ശതമാനത്തോടെ പാലക്കാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായി.
ആലപ്പുഴ നഗരത്തിലെ നാല് മേഖലകളിലെയും കുടിവെള്ള വിതരണ ശൃംഖലകളിലെ പഴയ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയില്‍ 300 കിലോമീറ്ററോളം വര്‍ക്കുകള്‍ പുരോഗമിക്കുകയും, കൊമ്മാടി, ആലിശ്ശേരി, തത്തംപള്ളി, പഴവങ്ങാടി എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികളുടെ നിര്‍മ്മാണം പൂര്ത്തീകരിച്ചതുള്പ്പടെ 150.76 കോടി രൂപയുടെ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.
വാടയ്ക്കല്‍, ബീച്ച്, ഗുരുമന്ദിരം, ഇരവുകാട്, കുതിരപ്പന്തി, എന്നീ വാര്‍ഡുകളിലെ വെള്ളക്കെട്ടിന് പരിഹാരമാകും വിധം വാടപ്പൊഴിയുടെയും അനുബന്ധ അഞ്ചു തോടുകളുടെയും ആഴം കൂട്ടി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന 2.2 കോടി രൂപയുടെ പദ്ധതിയിയും പൂര്‍ത്തീകരിച്ചു.
സ്റ്റോം വാട്ടര്‍ സെക്ടറില്‍ വിവിധ തോടുകളുടെയും കനാലുകളുടെയും കല്ല്കെട്ട്, പൊഴികളുടെ നവീകരണം, ഇന്റര്‍ലോക്ക് നടപ്പാതകള്‍, ചുടുകാട് പാര്‍ക്ക് നവീകരണം, ബീച്ച് പാര്‍ക്ക് നിര്‍മ്മാണം, സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, നെഹ്റുട്രോഫി പാലം, ഇരുമ്പുപാലം നടപ്പാലം പൊതു കുളങ്ങളുടെ നവീകരണം, എന്നീ വിവിധ പദ്ധതികള്‍ അമൃത് ഫേസ് ഒന്ന്, രണ്ട് പദ്ധതികളിലായി പൂര്‍ത്തീകരിച്ചതും, നിര്‍മ്മാണ പുരോഗതിയിലുള്ളതായും നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യരാജ്, വൈസ് ചെയര്മാന് പി.എസ്.എം ഹുസൈന്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് കെ.ബാബു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: