അഹമ്മദാബാദ്: കള്ളന്മാര്ക്കെല്ലാം മോദിയുടെ പേരാണെന്ന പ്രസ്താവനയിലൂടെ മോദി വിഭാഗങ്ങളെ മുഴുവന്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ആശ്വാസമില്ല. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് രാഹുല്‍ നല്കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി.
വിധിയില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യമാണ് തള്ളിയത്. ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹുലിന്റെ പരാതി പരിശോധിക്കുന്ന ജഡ്ജി ബിജെപിയുമായി ചായ് വുള്ള വ്യക്തിയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ജഡ്ജി ഹേമന്ത് പ്രചകിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള കോണ്‍ഗ്രസ് തന്ത്രം വിലപ്പോയില്ല.
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ അസ്സല് രേഖകളും കൈമാറാന്‍ വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റിവെയ്ക്കുകയായിരുന്നു. വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമായ സാഹചര്യം തുടരും. മെയ് നാലിന് വിദേശയാത്ര പോകുകയാണ് ജഡ്ജി. വേനല്‍ അവധിക്ക് പിരിയുന്ന കോടതി ഇനി ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: