ന്യൂദല്‍ഹി: ഐഎസ് റിക്രൂട്ട്മെന്റിന്റെ കഥ പറയുന്ന ദ കേരള സ്റ്റോറിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ഹര്ജിക്കാരന് വാദിച്ചെങ്കിലും അത് അംഗകീരിക്കാന് സാധിക്കില്ലെന്ന് . ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് വിഷയം ചൂണ്ടിക്കാട്ടിയത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം കിട്ടിയതാണെന്ന് ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. വിഷയം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാനും കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇതിനു പിന്നാലെയാണ് ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.
അതേസമയം, മതം മാറി ഐഎസിലേക്ക് പോയവരുടെ എണ്ണം 32000ല്‍ അധികം ഉണ്ടാകുമെന്നും സുദീപ്തോ സെന്‍ പറഞ്ഞു. ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകന് പറഞ്ഞു. സിനിമ കണ്ട ശേഷം വേണം രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കാനെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: