ന്യൂദല്‍ഹി : വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 171 രൂപ 50 പൈസയാണ് കുറച്ചത്.
വാണിജ്യ പാചക വാതക സിലിണ്ടറിന് ഡല്‍ഹിയില്‍ 1856 രൂപ 50 പൈസയും കൊല്‍ക്കത്തയില്‍ 1960 രൂപ 50 പൈസയുമാണ് വില. മുംബയില്‍ 1808 രൂപയുമാണ് വില. ചെന്നൈയില്‍ സിലിണ്ടറിന് 2021 രൂപയാകും.കഴിഞ്ഞ മാസവും വില കുറച്ചിരുന്നു.
അതേസമയം ഗാര്‍ഹിക പാചക വാതകവിലയില്‍ മാറ്റമില്ല. മാര്‍ച്ച്് മാസത്തില്‍ സിലിണ്ടറിന് 1103 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. നേരത്തേ ഉണ്ടായിരുന്ന സബ്സിഡിയില്‍ ഗണ്യമായ കുറവ് വരുത്തിയതാണ് വില വര്‍ദ്ധിക്കാന്‍ കാരണം. സബ്സിഡി നല്‍കിയിരുന്ന തുക മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്ന രീതിയാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: