വാഷിംഗ്ടണ്‍ : ദക്ഷിണ കൊറിയയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ തന്ത്രപ്രധാന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനാനും തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാലാണ് തീരുമാനമുണ്ടായത്.
ഇരു നേതാക്കളും കഴിഞ്ഞ ആഴ്ച ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ഉത്തരകൊറിയില്‍ നിന്നുളള ഭീഷണി ചര്‍ച്ചയായി. ഈ സാഹചര്യത്തില്‍ ഉത്തര കൊറിയയുമായുള്ള സംഘര്‍ഷങ്ങളില്‍ ദക്ഷിണ കൊറിയയ്ക്ക് പിന്തുണ നല്‍കുമെന്നും ബൈഡന് ഉറപ്പ് നല്കി. ഇതിന്റെ ഭാഗമായി അമേരിക്കയുടെ ആണവ മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുളള അന്തര്‍വാഹിനി ദക്ഷിണ കൊറിയ സന്ദര്‍ശിക്കും. 1980 കള്‍ക്ക് ശേഷം അദ്യമായാണ് അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ദക്ഷിണ കൊറിയയിലെത്തുന്നത്.
അതേസമയം അമേരിക്ക-ദക്ഷിണ കൊറിയ കരാറിനെ ഉത്തരകൊറിയ വിമര്‍ശിച്ചു. ഉത്തരകൊറിയയ്ക്കെതിരായ ഏറ്റവും ശത്രുതാപരമായതും ആക്രമണാപരവുമായ നടപടിയെന്നാണ് രാജ്യത്തെ ഔദ്യോഗിക മാധ്യമം കെസിഎന്‍എ കരാറിനെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: