ന്യൂദല്‍ഹി : ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ഗുസ്തി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ യോഗേശ്വര്‍ ദത്ത് .
നിങ്ങള്‍ പരാതിപ്പെട്ടാല്‍ മാത്രമേ പൊലീസ് നടപടിയെടുക്കൂ. വീട്ടില്‍ ഇരുന്നാല്‍ അവര്‍ അത് ചെയ്യില്ല. നടപടി വേണമെങ്കില്‍ പൊലീസില്‍ അറിയിക്കണമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നുവെന്നും യോഗേശ്വര്‍ ദത്ത് ചൂണ്ടിക്കാട്ടി.
ഗുസ്തിക്കാരുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) ചുമതലപ്പെടുത്തിയ ഏഴംഗ സമിതിയുടെ ഭാഗമാണ് ദത്ത്.
ഇരുവിഭാഗവുവും കേട്ടശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയത്. പ്രതികളെ ശിക്ഷിക്കാന്‍ സമിതിക്ക്് അധികാരമില്ല. ശിക്ഷ വിധിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്- യോഗേശ്വര്‍ ദത്ത് പറഞ്ഞു.
‘ഗുസ്തിക്കാര്‍ മൂന്ന് മാസം മുമ്പ് ഈ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനി ഗുസ്തിക്കാര്‍ അവരുടെ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കോടതിക്ക് മാത്രമാണ് ശിക്ഷിക്കാന്‍ അധികാരം. പ്രധാനമന്ത്രിക്ക് പോലും ശിക്ഷിക്കാന്‍ അധികാരമില്ല- ദത്ത് പറഞ്ഞു.
വനിതാ ഗുസ്തിക്കാരെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബ്രിജ് ഭൂഷണ് സിംഗിനെതിരെ പൊലീസ് വെള്ളിയാഴ്ച രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ മുന്‍നിര ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ ധര്‍ണ നടത്തി ആറ് ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസറ്റര്‍ ചെയ്ത ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: