ബെംഗളൂരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വാഹനപ്രചാരണജാഥയില്‍ സുരേഷ് ഗോപി പങ്കെടുക്കും. മലയാളികളുടെ സാന്നിധ്യമുള്ള ദാസറഹള്ളി നിയമസഭാമണ്ഡലത്തിലാണ് സുരേഷ് ഗോപി പ്രചാരണത്തിന് ഇറങ്ങുക.
ബിജെപി സ്ഥാനാര്‍ത്ഥി എസ്. മുനിരാജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മെയ് 1 തിങ്കളാഴ്ച സംഘടിപ്പിക്കുന്ന വാഹനപ്രചാരണജാഥയില്‍ സുരേഷ് ഗോപി പങ്കെടുക്കും.
തിങ്കഴാഴ്ച വൈകീട്ട് നാലിന് മല്ലസാന്ദ്ര സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം ആണ് വാഹനപ്രചാരണജാഥ ആരംഭിക്കുക. വൈകീട്ട് ആറിന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ദോസ്തി മൈതാനത്ത് അവസാനിക്കും.
ദാസറഹള്ളിയിലെ മലയാളിവേരുകളുള്ള വോട്ടര്‍മാരെ പിടിക്കാനായാല്‍ ജയിച്ചുകയറാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി എംഎല്‍എ. വാഹനപ്രചാരണജാഥയ്ക്ക് ശേഷം സുരേഷ് ഗോപി കൂടി പങ്കെടുക്കുന്ന സമാപനച്ചടങ്ങില്‍ സാമൂഹിക സാംസ്കാരിക പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: