തിരുവനന്തപുരം: ‘മന്‍ കി ബാത്ത്’ റേഡിയോ പ്രക്ഷേപണത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമായി യുനെസ്‌കോ മേധാവി ഓഡ്രി അസൂലേയില്‍. അപൂര്‍വ അവസരം ലഭിച്ചതിന് നന്ദി പറഞ്ഞ ഓഡ്രി ഇന്ത്യ സംസ്‌കാരത്തെയും വിദ്യാഭ്യാസത്തെയും അന്താരാഷ്‌ട്ര അജണ്ടയുടെ മുകളില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്നത് എങ്ങനെയാണ് എന്ന് പ്രധാനമന്ത്രിയോട് ചോദിക്കുകയും ചെയ്തു
‘യുനെസ്‌കോയ്‌ക്കും ഇന്ത്യയ്‌ക്കും ഒരു നീണ്ട പൊതു ചരിത്രമുണ്ട്. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം, വിജ്ഞാനം എന്നിവയുടെ എല്ലാ മേഖലകളിലും നമുക്ക് വളരെ ശക്തമായ പങ്കാളിത്തമുണ്ട്, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഈ അവസരം വിനിയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2030ഓടെ ലോകത്തിലെ എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുമെന്ന് ഉറപ്പാക്കാന്‍ യുനെസ്‌കോ അതിന്റെ അംഗരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യന്‍ മാര്‍ഗം ദയവായി വിശദീകരിക്കാമോ. സംസ്‌കാരത്തെ പിന്തുണയ്‌ക്കുന്നതിനും പൈതൃകം സംരക്ഷിക്കുന്നതിനുമായി യുനെസ്‌കോയും പ്രവര്‍ത്തിക്കുന്നു, ഈ വര്‍ഷം ഇന്ത്യയാണ് ജി20 അധ്യക്ഷന്‍. ഈ പരിപാടിക്കായി ലോക നേതാക്കള്‍ ഡല്‍ഹിയിലെത്തും. ശ്രേഷ്ഠന്‍, എങ്ങനെയാണ് ഇന്ത്യ സംസ്‌കാരത്തെയും വിദ്യാഭ്യാസത്തെയും അന്താരാഷ്‌ട്ര അജണ്ടയുടെ മുകളില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്നത്? ഈ അവസരത്തിന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളോട് നന്ദി പറയുകയും നിങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു…. ഉടന്‍ കാണാം. വളരെ നന്ദി.”
യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസൂലേയില്‍ പറഞ്ഞു.
”വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചതില്‍ സന്തോഷമുണ്ടെന്ന് നരേന്ദ്രമോദി മറുപടിയായി പറഞ്ഞു.
ഈ രണ്ട് വിഷയങ്ങളും ‘മന്‍ കി ബാത്തിന്റെ’ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചായാലും സംസ്‌കാരത്തെക്കുറിച്ചായാലും, അത് സംരക്ഷിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ആയാലും, ഇത് ഇന്ത്യയുടെ പുരാതന പാരമ്പര്യമാണ്. ഈ ദിശയില്‍ രാജ്യം ഇന്ന് നടത്തുന്ന പ്രവര്‍ത്തനം ശരിക്കും ശ്ലാഘനീയമാണ്. അത് ദേശീയ വിദ്യാഭ്യാസ നയമായാലും പ്രാദേശിക ഭാഷയില്‍ പഠിക്കാനുള്ള ഓപ്ഷനായാലും വിദ്യാഭ്യാസത്തില്‍ സാങ്കേതിക സംയോജനമായാലും അത്തരം നിരവധി ശ്രമങ്ങള്‍ കാണാന്‍ സാധിക്കും, മഹത്തായ ഉദാഹരണമായി. മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും കൊഴിഞ്ഞു പോകല്‍ നിരക്ക് കുറയ്‌ക്കുന്നതിനുമായി ഗുജറാത്തില്‍ പൊതുപങ്കാളിത്തത്തോടെ ‘ഗുണോത്സവവും ശാല പ്രവേശനോത്സവവും’ തുടങ്ങിയ പരിപാടികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചെയ്തു തുടങ്ങിയിരുന്നു. ‘മന്‍ കി ബാത്തില്‍’, വിദ്യാഭ്യാസത്തിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ പരിശ്രമങ്ങള്‍ ഞങ്ങള്‍ എടുത്തുകാണിച്ചു. . ‘മന്‍ കി ബാത്തില്‍’ സാംസ്‌കാരിക സംരക്ഷണവുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ സ്ഥിരമായ സ്ഥാനം നല്‍കിയിട്ടുണ്ട്.”
നരേന്ദ്ര മോദി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: