ന്യൂദല്‍ഹി: അദാനി ഗ്രൂപ്പ് വഴി മോദി സര്‍ക്കാരിന് നികുതിയായും സേവനത്തുകയായും ലഭിച്ച വരുമാനം ഏറെ. അദാനി പോര്‍ട്സിന്റെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു നീക്കത്തിലൂടെ സര്‍ക്കാരിന് വരുമാനമായി കിട്ടിയത് 80,732 കോടി രൂപ. 2022-23 സാമ്പത്തിക വര്‍ഷം മാത്രം അദാനി പോര്‍ട്സ് വഴി സര്‍ക്കാരുണ്ടാക്കിയ വരുമാനമാണ് ഇത്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ അദാനി പോര്‍ട്സ് വഴി കേന്ദ്രസര്‍ക്കാര്‍ നേടിയത് 41,110 കോടി രൂപയുടെ വരുമാനമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അദാനി പോര്‍ട്സില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചത് 60,945 കോടി രൂപയാണ്.
അതുപോലെ റെയില്‍വേ വഴിയുള്ള അദാനി പോര്‍ട്സിന്റെ ചരക്ക് നീക്കം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇരട്ടിയായിട്ടുണ്ട്. അദാനി പോര്‍ട്സില്‍ നിന്നും 2022-23 സാമ്പത്തിക വര്‍ഷം മാത്രം റെയില്‍വേ നേടിയ വരുമാനം 14,034 കോടി രൂപയാണ്. അതുപോലെ 2022-23 സാമ്പത്തിക വര്‍ഷക്കാലത്ത് മാരി ടൈം ബോര്‍ഡിനും തുറമുഖ വകുപ്പിനുമായി 906 കോടി രൂപ അദാനി പോര്‍ട്സ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: