ബെയ്റൂട്ട് : ഇറാന്റെയും സൗദി അറേബ്യയുടെയും നയതന്ത്രകാര്യാലയങ്ങള്‍ ഇരുരാജ്യങ്ങൡും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും തുറക്കുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമിറാബ്ദുള്ളാഹിയന് അറിയിച്ചു.എന്നാല്‍ നയതന്ത്രകാര്യാലയങ്ങള്‍ തുറക്കുന്ന കൃത്യമായ ദിവസം മന്ത്രി വെളിപ്പെടുത്തിയില്ല. ചൈനീസ് മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് മുമ്പ് വിച്ഛേദിക്കപ്പെട്ട ബന്ധം പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു.
ലെബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമിറാബ്ദുള്ളാഹിയന് നയതന്ത്രകാര്യാലയങ്ങള്‍ തുറക്കുന്ന കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നല്ല നടപടിയായാണ് പ്രഖ്യാപനം കാണുന്നത്. 2016ല്‍ ഉണ്ടായ ചില സംഭവങ്ങളാണ് ബന്ധം വിച്ഛേക്കുന്നതിലേക്ക് ഇരുരാജ്യങ്ങളെയും എത്തിച്ചത്.
നയതന്ത്രകാര്യാലയങ്ങള്‍ വീണ്ടും തുറക്കുന്നത് ഇറാനും സൗദി അറേബ്യയും തമ്മില്‍ മികച്ച സഹകരണം ഉണ്ടാകുന്നതിന് സഹായിക്കുമെന്ന് കരുതുന്നു.പ്രാദേശിക സുരക്ഷയും സാമ്പത്തിക സഹകരണവും അടക്കം നിരവധി വിഷയങ്ങളില്‍ ആശയവിനിമയവും സുഗമമാക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: