ദുബായ്: ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ് 2023 ല്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി സാത്വിക്സായ്രാജ് രങ്കിറെഡ്ഡി സഖ്യം ഫൈനലില്‍. ഇന്ന് നടക്കുന്ന കലാശക്കളിയില്‍ എട്ടാം സീഡ് മലേഷ്യയുടെ ടിയോ ഈ യിഓങ് യൂ സിന് സഖ്യത്തെ നേരിടും. സെമി ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ ലീ യാങ്ങ് വാങ് ചി ലന് സഖ്യം ഇടയ്ക്ക് വച്ച് പിന്മാറിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലേക്ക് മുന്നേറിയത്.
ആദ്യ ഗെയിം 21-18ന് ജയിച്ച ശേഷം രണ്ടാം ഗെയിമില്‍ സാത്വിക്ക് ചിരാഗ് സഖ്യം 13-14ന് പിന്നിലായിരുന്നു. ഈ അവസരത്തിലാണ് ചൈനീസ് തായ്പേയ് സഖ്യം പിന്മാറിയത്. ഇതോടെ ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യമായി ചിരാഗ് ഷെട്ടിയും സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും മാറി.
മുമ്പ് , 1971 ലെ വെങ്കല മെഡല്‍ ജേതാക്കളായ ദിപു ഘോഷ് – രമണ്‍ ഘോഷ് സഖ്യമായിരുന്നു ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലെത്തിയ അവസാന ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡി. മറ്റൊരു സെമിയില്‍ മലേഷ്യന്‍ സഖ്യമായ ഓങ് യ്യൂ സിന്തിയോ ഈ യി സഖ്യം നാലാം സീഡ് ജാപ്പനീസ് സഖ്യമായ തകുറോ ഹോക്കിയുഗോ കൊബയാഷി സഖ്യത്തെ 21-6 26-4 എന്ന സ്കോറിന് പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: