ഇടുക്കി: പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ നിന്നും യുവ കാർട്ടൂണിസ്റ്റ് ആയ ചെറുതോണി സ്വദേശി കെ.ബി ബാലകൃഷ്ണന്റെ കാർട്ടൂണുകൾ നീക്കം ചെയ്ത് അധികൃതർ. മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന കാർട്ടൂണുകൾ കൂട്ടത്തിൽ ഉളളതിനാൽ പ്രദർശനം അനുവദിക്കില്ലെന്നും കാർട്ടൂണുകൾ എടുത്തുമാറ്റണമെന്നും അധികൃതർ കഴിഞ്ഞ ദിവസം ബലചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ചയാണ് പ്രദർശന മേള ആരംഭിച്ചത്. മേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ കാർട്ടൂണുകൾ അഴിച്ചുമാറ്റിയിരുന്നു. മേളയിലെ ലളിതകലാ അക്കാദമിയുടെ പവിലിയനിൽ നിന്നാണ് കാർട്ടൂണുകൾ നീക്കം ചെയ്തത്. ബ്രഹ്മപുരം തീപിടിത്തം, ഗവർണറുമായുളള തർക്കം എന്നീ രണ്ട് വിഷയങ്ങളെ ആസ്പദമാക്കി മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയുളള രണ്ട് കാർട്ടൂണുകൾ ബാലചന്ദ്രന്റെ രചനകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
വാഴത്തോപ്പ് ബി.എച്ച്.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. പ്രദർശനം മെയ് നാല് വരെ നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: