Wednesday, May 21, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരള സ്റ്റോറി പ്രദര്‍ശനം തടയല്‍ ന്യായീകരിച്ച് ഉത്തരംമുട്ടി മന്ത്രി സജി ചെറിയാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി ഇറക്കിയ വ്യാജ ഡോക്യുമെന്ററി, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നാടെങ്ങും പ്രദര്‍ശിപ്പിച്ച മന്ത്രി ഉള്‍പ്പെടെയുള്ള ഇടതുപക്ഷം എന്തിനാണ് ഒരു സിനിമയുടെ പ്രദര്‍ശനം തടയുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട തുടര്‍ ചോദ്യങ്ങളുമാണ് മന്ത്രിയുടെ ഉത്തരം മുട്ടിച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 30, 2023, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ലൗ ജിഹാദ് തുറന്നു കാട്ടുന്ന കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തിനെതിരെ കേരളത്തില്‍ എതിര്‍പ്പുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ന്യായീകരിച്ച് ഉത്തരംമുട്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് മന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നത്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി ഇറക്കിയ വ്യാജ ഡോക്യുമെന്ററി, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നാടെങ്ങും പ്രദര്‍ശിപ്പിച്ച മന്ത്രി ഉള്‍പ്പെടെയുള്ള ഇടതുപക്ഷം എന്തിനാണ് ഒരു സിനിമയുടെ പ്രദര്‍ശനം തടയുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട തുടര്‍ ചോദ്യങ്ങളുമാണ് മന്ത്രിയുടെ ഉത്തരം മുട്ടിച്ചത്.  

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മന്ത്രിക്ക് ഉത്തരമില്ലാതായി. വെട്ടിലാകുമെന്ന് മനസ്സിലായതോടെ കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങളും ആരും ചോദിക്കേണ്ടതില്ലെന്നും താന്‍ മറുപടി പറയില്ലെന്നും മന്ത്രി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന എം.മുകേഷ് എംഎല്‍എയും സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മറുപടി പറയില്ലെന്ന് വ്യക്തമാക്കി.  

കേരള സ്റ്റോറി പ്രദര്‍ശനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന സാംസ്‌കാരിക വകുപ്പ്, കന്യാസ്ത്രികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന കക്കുകളി എന്ന നാടകത്തിന്റെ പ്രദര്‍ശനം എന്തുകൊണ്ട് തടഞ്ഞില്ലെന്ന് വാര്‍ത്താ സമ്മേളനത്തിന്റെ ആദ്യം ചോദ്യം ഉയര്‍ന്നിരുന്നു.  

നാടകം താന്‍ കണ്ടില്ലെന്നും, നാടകത്തില്‍ കന്യാസ്ത്രീകളെ അവഹേളിക്കുന്നത് ഒന്നുമില്ലെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിവരമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാന സര്‍ക്കാരിന്റെ ഡ്രാമഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയ നാടകമാണ് കക്കുകളി. നാടകത്തിനെതിരെ കെസിബിസി രംഗത്ത് എത്തിയിരുന്നു.  

കേരളത്തില്‍ നിന്ന് ഒരാളെപോലും ഭീകര സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നാല്‍, സിറിയയില്‍ നാലു യുവതികള്‍ ജയിലില്‍ കഴിയുന്നതും നിരവധി മലയാളികളുടെ സാന്നിധ്യം തീവ്രവാദസംഘടനകളില്‍ ഉള്ളതായുമുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചും ചോദിച്ചപ്പോള്‍ ആദ്യ പറഞ്ഞത് തിരുത്തി, മുസ്ലീം സമുദായത്തിലെ ഒരു ശതമാനം തീവ്രവാദത്തില്‍ ആകൃഷ്ടരായിട്ടുണ്ടാകാം എന്നും മന്ത്രി പറഞ്ഞു.  

ഇരുപതു വര്‍ഷം കഴിയുമ്പോള്‍ കേരളം മുസ്ലീം ഭൂരിപക്ഷമാകുമെന്ന വി.എസ്. അച്യൂതാനന്ദന്റെ മുന്‍ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന്, അന്നത്തെ സാഹചര്യത്തില്‍ പറഞ്ഞതാകാമെന്നും, ഇപ്പോള്‍ ആ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അച്യൂതാനന്ദനെ തള്ളിപ്പറയുമോ എന്ന ചോദ്യത്തില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.  

അടുത്ത കാലത്തായി ചിലര്‍ ക്രൈസ്തവ മതനേതാക്കളെ കാണാന്‍ പോകുന്നത് മതവിദ്വേഷം വളര്‍ത്തുന്നതിനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനു ശേഷമായിരുന്നു ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നത്.

Tags: keralamovieകഥസജി ചെറിയാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

Article

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; രാഷ്‌ട്രീയ മൗഢ്യങ്ങളുടെ ബാക്കിപത്രം

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

പുതിയ വാര്‍ത്തകള്‍

ദളിത് സ്ത്രീക്ക് മാനസിക പീഡനം; എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്യും

സ്വകാര്യ ബസില്‍ അതിക്രമിച്ചു കയറി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ച് യുവാവ്

കരണ്‍ ഥാപ്പര്‍ (ഇടത്ത്) മധു ട്രെഹാന്‍ (വലത്ത്)

മോദിയുടെ ശത്രുവായ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ പാകിസ്ഥാന്‍ ചാരനാണെന്ന് സ്ഥാപിക്കുന്ന മധു ട്രെഹാന്റെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുള്ള വീഡിയോ വൈറല്‍

മീന്‍ കയറ്റിവന്ന ടെമ്പോ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയെ റിമാന്‍ഡ് ചെയ്തു

യുകെയിലെ അതിസമ്പന്ന കുടുംബമായി ഇന്ത്യയിലെ ഹിന്ദുജ സഹോദരന്മാര്‍; ആസ്തി 33 ലക്ഷം കോടി രൂപ!

കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ്

കൊഴുപ്പ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവതിയുടെ വിരലുകള്‍ മുറിച്ചതിലെ ചികിത്സാ പിഴവ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഹാഫിസ് സയീദിന്റെ അനുയായി ; ലഷ്കർ-ഇ-തൊയ്ബ സഹസ്ഥാപകൻ അമീർ ഹംസയ്‌ക്ക് പാകിസ്ഥാനിൽ അപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്

പാകിസ്ഥാനില്‍ ഫാത്തിമ എന്ന പേരില്‍ മുസ്ലിം യുവതിയായി പ്രത്യക്ഷപ്പെടുന്ന ജ്യോതി മല്‍ഹോത്ര (ഇടത്ത്)

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇന്ത്യക്കാരി ജ്യോതി മല്‍ഹോത്രയെ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies