ഇടുക്കി : മണിക്കൂറുകള്‍ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ അരിക്കൊമ്പനെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി. ആനയുമായി വാഹനം പുറപ്പെട്ടു.
അവസാന ഘട്ടത്തില്‍ നാടകീയ രംഗങ്ങളാണുണ്ടായത്. മയക്ക് വെടി പല തവണ ശരീരത്തില്‍ തറച്ചിട്ടും അര്‍ദ്ധമയക്കത്തിലും അരിക്കൊമ്പന് തന്നെ ലോറിയിലേക്ക് കയറ്റാന്‍ ശ്രമിച്ച താപ്പാനകളോട് അവസാന നിമിഷം വരെയും പൊരുതി. പാതി മയക്കത്തില്‍ നില്‍ക്കവെ ജെ സി ബി ഉപയോഗിച്ച് പാത തെളിച്ച്് ലോറി അടുത്തേക്കെത്തിച്ചപ്പോള് വേഗം തന്നെ അരിക്കൊമ്പന് അതിലേക്ക് കയറുമെന്നാണ് തോന്നിപ്പിച്ചത്.
എന്നാല്‍ നാല് കുങ്കി ആനകളും ഇടിച്ചും കുത്തിയും ശ്രമിച്ചിട്ടും അരിക്കൊമ്പന് വഴങ്ങാതെ അവയെ നേരിടുന്ന സ്ഥിതിയായിരുന്നു. പലവട്ടം ശ്രമിച്ചിച്ചിട്ടും അരിക്കൊമ്പന് ലോറിയില്‍ കയറാതെ കുതറി മാറി.ഇതിനിടെ വെല്ലുവിളിയായി ശക്തമായ മഴയും കാറ്റും കോടമഞ്ഞുമെത്തിയത് ദൗത്യം ദുഷ്കരമാക്കി. ഇതിനിടയി്ല് ഒരു തവണ കൂടി മയക്കുവെടി വച്ചു. തുടര്‍ന്നാണ് ആനയെ ഉന്തി ലോറിയില്‍ കയറ്റാന്‍ കുങ്കി ആനകള്‍ക്ക് കഴിഞ്ഞത്.
നേരത്തേ മയങ്ങി നിന്ന ആനയുടെ കാലുകള്‍ വടം കൊണ്ട് ബന്ധിച്ചിരുന്നു. നൂറ്റി അമ്പതില്‍ പരം ആളുകളാണ് ്ദൗത്യത്തില് പങ്കെടുത്തത്.
അരിക്കൊമ്പന് അങ്ങനെ ജനിച്ച് വളര്‍ന്ന പ്രദേശത്തോട് എന്നെന്നേക്കുമായി യാത്രപറഞ്ഞു. ഇനി റേഡിയോ കോളര്‍ ഘടിപ്പിച്ച് മറ്റൊരു വനമേഖലയില്‍ തുറന്നുവിടും. ദൗത്യം വിജയിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. അതിനിടെ അരിക്കൊമ്പനെ കുമളിയിലെ സീനിയറോഡ വനമേഖലയില്‍ തുറന്നുവിടുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: