ബെംഗളൂരു: വിദേശനാണ്യവിനിമയ ലംഘന കേസുമായി ബന്ധപ്പെട്ട് ബൈജുസ് ആപ്പ് സിഇഒ രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. 2011 മുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്ഡിഐ) ലഭിച്ച 28,000 കോടി രൂപയില്‍ നിന്ന് 9,700 കോടി രൂപ വിദേശത്ത് നിക്ഷേപം നടത്തിയതില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ആരോപണം.
റെയ്ഡ് സാധാരണ അന്വേഷണത്തിന്റെ ഭാഗമാണെന്നും അതില്‍ ഏജന്‍സിയുമായി സഹകരിക്കുകയാണെന്നും ബൈജുസ് പറഞ്ഞു. കമ്പനി സിഇഒ രവീന്ദ്രന്‍ ബൈജുവിന്റെ വസതിയിലും ബൈജുസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് പരിസരത്തും ഉള്‍പ്പെടെ ബെംഗളൂരുവിലെ മൂന്ന് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ഏജന്‍സി അറിയിച്ചു.
അന്വേഷണത്തിനിടെ വിവിധ രേഖകളും ഡിജിറ്റല്‍ ഡാറ്റയും വീണ്ടെടുത്തതായി ഏജന്‍സി അവകാശപ്പെട്ടു. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് 28,000 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക