തിരുവനന്തപുരം: സംസ്ഥാനത്തെ വേനല്‍ മഴ അടുത്ത അഞ്ചു ദിവസം കൂടി ശക്തിയായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി, മിന്നല്‍, 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശാവുന്ന കാറ്റ് എന്നിവയോടുകൂടിയ മഴക്ക് സാധ്യതയെന്ന് അറിയിപ്പ് വ്യക്തമാക്കുന്നു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏപ്രില്‍ 29 മുതല്‍ മെയ് മൂന്നുവരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: