ന്യൂദല്‍ഹി: ദല്‍ഹി ആപ്പ് സര്‍ക്കാരുമായി ബന്ധപ്പെട്ട കോടികളുടെ മദ്യനയ അഴിമതിക്കേസില്‍ മുന്‍ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി ദല്‍ഹി റോസ് അവന്യൂക്കോടതി തള്ളി. അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് എടുത്ത, കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ്, പ്രത്യേക ജഡ്ജി എം.കെ. നാഗ്പാല്‍ തള്ളിയത്.
അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നുമുള്ള ഇ ഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സിസോദിയ വ്യാജ രേഖകള്‍ തയ്യാറാക്കിയെന്ന കാര്യവും ഇ ഡി കോടതിയെ ബോധിപ്പിച്ചു. മദ്യക്കമ്പനികള്‍ക്ക് യോജ്യമായ വിധത്തില്‍ മദ്യനയത്തില്‍ ദേഭഗതി വരുത്തിയെന്നും ഇതുവഴി കുറഞ്ഞത് നൂറുകോടി രൂപയെങ്കിലും തട്ടിയെടുത്തുവെന്നുമാണ് കേസ്. കേസ് അന്വേഷിച്ച സിബിഐയും കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇ ഡിയും സിസോദിയയെ അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: