കൊളംബോ: വെടിക്കെട്ട് ബാറ്റിംഗിലൂടെ വേഗം റണ്‍സ് അടിച്ച് കൂട്ടുന്നതിലില് പേരെടുത്ത ശ്രീലങ്കന്‍ കളികാരനാണ് സനത് ജയൂര്യ. കുറഞ്ഞ പന്തില്‍ അര്ധസെഞ്വറിയും സെഞ്വറിയും ഒക്കെ അടിച്ച് റെക്കോര്‍ഡിട്ടിട്ടുണ്ട് ജയസൂര്യ. മറ്റൊരു ശ്രീലങ്കന്‍ സൂര്യ വേഗതയുടെ പേരില്‍ റെക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചു. ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബാത് ജയസൂര്യയാണത്. വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന സ്വിന്നര് എന്ന നേട്ടാമാണ് സ്വന്തമാക്കിയത്. ഗാലെയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റെര്‍ലിംഗിനെ പുറത്താക്കിയാണ് ജയസൂര്യ തന്റെ 50ാം ടെസ്റ്റ് വിക്കറ്റ് നേടിയപ്പോള്‍ തകര്‍ന്നത് 71 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്.
ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 50 വിക്കറ്റ് നേട്ടം കൈവരിച്ച സ്പിന്നര്‍ എന്ന റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന്റെ ആല്‍ഫ് വാലന്റൈനില്‍ നിന്ന് ജയസൂര്യ സ്വന്തമാക്കി. തന്റെ ഏഴാം ടെസ്റ്റിലാണ് ജയസൂര്യ 50 വിക്കറ്റ് തികച്ചത്. എട്ടാം മത്സരത്തിലാണ് നേട്ടം ആല്‍ഫ് 50 വിക്ക്റ്റ് തികച്ചത്. 2022 ജൂലൈയില്‍ ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ജയസൂര്യ കന്നി ടെസ്റ്റില്‍ 12 വീഴ്ത്തി. ആറ് തവണ ഒരു ഇന്നിംഗ്സില്‍ ജയസൂര്യ അഞ്ച് വിക്കറ്റ് വീഴ്ത്തി. മൂന്നു തവണയും ഒരു മത്സരത്തില്‍ 10 വിക്കറ്റ് നേട്ടവും. ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 100വിക്കറ്റ് തികച്ചതിന്റെ റെക്കോര്‍ഡ് പിന്തുടരാന് ശ്രീലങ്കന്‍ സ്പിന്നര്‍ക്ക് ഇനി പന്തെറിയാം.1896ലെ തന്റെ 16-ാം ടെസ്റ്റില്‍ ഇംഗ്ലണ്ട് അതിവേഗം 100 വിക്കറ്റ് നേടിയ ജോര്‍ജ്ജ് ലോഹ്മാന് ആണ് മുന്നില്‍.വേഗത്തില്‍ 50 വിക്കറ്റ് തികച്ച സ്
പിന്നരാണ് ജയസുര്യയെങ്കിലും 6 ടെസ്റ്റില്‍ നിന്ന് 50 തികച്ച ഒരാളുണ്ട്. ഇംഗല്ണ്ടിന്റെ പേസ് ബൗളരായിരുന്ന ടര്ണറാണത്.
136 വര്‍ഷം പഴക്കമുള്ളതാണ് ഈ റെക്കാര്‍ഡ്. ദക്ഷിണാഫ്രിക്കയുടെ വെര്‍നണ്‍ ഫിലാന്‍ഡര്‍, ഇംഗ്ലണ്ടിന്റെ ടോം റിച്ചാര്ഡ്സണ് എന്നീ പേസ് ബൗളര്‍മാര്‍ 7 കളിയില്‍ നിന്ന് അര്‍ധശതകം വിക്കറ്റ് സ്വന്തമാക്കിയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: